Monday, October 7, 2013

ഇന്ത്യൻ ബ്രദരിനു അമേരിക്കന്‍ ചേച്ചിയുടെ കത്ത്

നമ്മടെ ബെർലിടെ ഒരു ബ്ലോഗ്‌ അമ്മച്ചി വായിക്കാനിടയായി എന്തൊക്കെയാണോ ആ കൊച്ചൻ എഴുതി വച്ചിരിക്കുന്നത്. കുറച്ചു മാസം മുൻപ് ഇവിടെ വച്ച് കണ്ടപ്പോ ഇങ്ങനെ ഒന്നും ആയിരുന്നില്ലലോ. എന്തൊരു വിനയോം സ്നേഹോം ആയിരുന്നു. ഇവിടെ എന്തേലും ജോലി കിട്ടുവോന്നു മോൻ രോയിച്ചനോട് ചോദിച്ചത് അമ്മച്ചി മറന്നിട്ടില്ല .    എന്തായാലും അമ്മച്ചി ആ സണ്ണിക്കുട്ടിക്കു ഒരു മറുപടി കൊടുത്തിട്ട് വരാം. 

മോനെ സണ്ണിക്കുട്ടി,

മോന്റെ കത്ത് ചേച്ചി വായിച്ചു കേട്ടോ , ചേച്ചിക്ക് കഷ്ടപ്പാടാണെന്ന് ചിന്തിച്ചു മോൻ വല്ലാതെ വിഷമിക്കുന്നത് കണ്ടു , മോൻ കരയണ്ട, ചെചിക്കിവിടെ പരമ സുഖമാണ്. ഇവിടെ കഞ്ഞി കിട്ടിയാലും കണ്ണുമടച്ചു കുടിക്കാം , അവിടുത്തെപ്പോലെ  'പുഴു'ങ്ങലരി കഞ്ഞി അല്ല. ഇവിടെ പട്ടിണി കിടന്നു ആരും മരിച്ചിട്ടില്ല. ചേച്ചിടെ കാര്യം ഓര്ത് വിഷമിക്കാതെ ആദ്യം വീട്ടിൽ കഞ്ഞിവചിട്ടുണ്ടോന്നു പൊയ് നോക്ക്. ചേച്ചി മാസാമാസം ഡോളർ അയച്ചുതരുന്ന ഏർപ്പാട് തല്ക്കാലം നിർത്തി . 

 സ്വന്തം മോൻ ചത്താലും വേണ്ടില്ല , മരുമോടെ കണ്ണീരു  കണ്ടാ മതി എന്നാണ് എല്ലാരടേം ഉള്ളിരുപ്പു .  ഈ ചിരി എന്നും കാണണം കേട്ടോ . വിദേശ  മലയാളികളോട് എല്ലാര്ക്കും എന്താ ഇത്ര പുച്ഛം ?  എന്നാലോ ഒരു അവസരം കിട്ടിയാൽ എല്ലാര്ക്കും പുറത്തു കടക്കണം താനും. നിങ്ങളീ കളിയാക്കുന്ന പ്രവാസികൾ എത്ര രൂപയാ അവിടേക്ക് അയച്ചു തരുന്നതെന്ന് വല്ലതും അറിയുമോ . ലഭ്യമായ കണക്കു പ്രകാരം സാമ്പത്തിക വര്ഷത്തിന്റെ ആദ്യ പാദത്തിൽ  നമ്മുടെ സംസ്ഥാനത്തെ പ്രവാസി നിക്ഷേപം 76463 കോടിയാണ്. രൂപയുടെ മുല്യശോഷണം നടന്ന മുന്ന് മാസത്തിൽ 10500 കോടിയുടെ അധിക നിക്ഷേപമാണ് നടന്നത്.  സമ്പാദിക്കുന്ന ഓരോ ഡോളറും നാട്ടിലേക്കു അയക്കുന്ന  ഞങ്ങൾ പ്രവാസികൾ ആണ് യഥാർത്ഥ ദേശസ്നേഹികൾ.  ഇരിക്കുന്ന മരത്തിന്റെ കൊമ്പ് മുറിക്കുന്ന വിഡ്ഢികൾ അല്ല ഞങ്ങൾ. 

അമേരിക്കയെ പുച്ഛം , അമേരിക്കൻ മലയാളികളെ അതിലേറെ പുച്ഛം . പക്ഷെ അമേരിക്കൻ വിസ എന്ന് കേട്ടാൽ ചാടി വീഴും. അമേരിക്കയിൽ ജോലിയുള്ള പെണ്ണിനെ കെട്ടാൻ എന്തിനും റെഡി. പണ്ട് നീയും അമേരിക്കൻ നര്ഴ്സിനെ കെട്ടാൻ എന്തോരം ശ്രമിച്ചതാ, നിന്റെ കൈയിലിരുപ്പ്    കാരണം ഒരുത്തിയും കെട്ടിയില്ല. അവസാനം ഏതോ പ്രൈവറ്റ് കോളെജിന്നു  നര്സിങ്ങു പാസ്സായ ബീനയെ കെട്ടി . അവളെ എങ്ങനേലും അമേരിക്കെ കൊണ്ടുപോണമെന്ന് പറഞ്ഞു കാലുപിടിച്ചത് ഇത്ര വേഗം എന്റെ മോൻ മറന്നു പോയോ. അന്നേരം നീ എന്നതോക്കെയ പറഞ്ഞത് " മോളി ചേച്ചി ഞങ്ങടെ രക്ഷകയാണ് , തമ്പുരാൻ അയച്ച മാലാഖയാണ് "  . ഞാൻ എന്തോരം നോക്കിയതാ അവളെ ഇവിടെ കൊണ്ടുവരവോന്നു , പക്ഷെ നേരെ ചൊവ്വേ ഇംഗ്ലീഷ് വായിക്കാൻ പോലും അറിയാത്ത കാരണം അവള് പരിക്ഷ പോലും പാസാവഞ്ഞത് എന്റെ കുറ്റം ആണോ ?  അമേരിക്കയിൽ വരാൻ പറ്റാത്ത കാരണമാ, നിന്റെ ഈ കണ്ണുകടി എന്നെല്ലാർക്കും മനസ്സിലായി  .

കഴിഞ്ഞ തവണ ഞാൻ കൊണ്ടുതന്ന ഐപാട് അല്ലെ നീ ഇപ്പോഴും ഉപയോഗിക്കുന്നത്. നിന്റെ കൊച്ചു ഇപ്പോഴും മോളിയന്റി കൊണ്ടുവരുന്ന ചോക്ലട്റ്റ് മാത്രമേ തിന്നരുല്ലോ . ഈത്തവനത്തെക്കു നീ പറഞ്ഞുവിട്ടത് ഓർമ്മയുണ്ടോ കാനോണ്‍ SLR ക്യമെര പോലും. , പിന്നെ apple I phone അല്ലെ. ഇതിന്റെയൊക്കെ വില എന്താന്ന് മോനരിയുമോ ? ഓസിനു കിട്ടിയാൽ ആസിഡും കുടിക്കാം അല്ലെ. തരുന്നുണ്ട് , ഇനി വരുമ്പോ എന്റെ പോന്നു മോന് ചേച്ചി എല്ലാം കൊണ്ടുതരുന്നുണ്ട് കേട്ടോ .

നിന്നെ നോക്കനെല്പ്പിച്ച വീട് നീ ഞാനറിയാതെ വാടകയ്ക്ക് കൊടുക്കുന്നതൊക്കെ എനിക്ക് മനസിലായിട്ടുണ്ട്. എന്നെ പറ്റിക്കുവന്നോന്നും നീ കരുതേണ്ട   ഒരു പണീം ഇല്ലാത്ത നിനക്ക് ഒരു വരുമാനം ആയിക്കൊട്ടെന്നു കരുതി ഞാൻ കണ്ണടച്ചതാ . എന്റെ വീട് വാടകയ്ക് കൊടുത്തു അതെന്നൊരു പതിനായിരം രൂപ എനിക്ക് അരി വാങ്ങാൻ തരാമെന്ന് പറയാൻ നിനക്ക് നാണമില്ലേ ? ആ വീട്  ഞാനങ്ങു വില്കാൻ പോകുവാ . മറ്റുള്ളോരെ പറ്റിച്ചും വെട്ടിച്ചും നടക്കാതെ അന്തസായി ജോലി ചെയ്തു ഇനിയെങ്ങിലും  ജീവിക്കാൻ നോക്ക് മോനെ. 


നിനക്കും കുടുംബത്തിനും ഒരു ഫാമിലി വിസ സരിയക്കാൻ ചേച്ചി നോക്കുന്നുണ്ടായിരുന്നു. അത് ഏതാണ്ട് റെഡിയായി വന്നെന്ന തോന്നുന്നേ. നിനക്കെതായാലും ഇങ്ങോട്ട് വരൻ താല്പര്യം ഇല്ലല്ലോ. ചേച്ചി അതങ്ങ് ക്യാൻസൽ ചെയ്യ്യട്ടെ മോനെ. നല്ലതുപോലെ ആലോചിച്ചു മറുപടി പറഞ്ഞാൽ മതി കേട്ടോ. 

പിന്നെ ഇവിടെ ഒരു പ്രശ്നം ഉണ്ടേൽ അത് തീര്ക്കാൻ ഇവിടുത്തെ ഗവേര്ന്മേന്റിനരിയം. പുറത്തു നിന്ന് ഒരുത്തന്റെം ഉപദേശം ആവശ്യമില്ല കേട്ടോ. ആദ്യം സ്വന്തം കണ്ണിലെ കരടെടുക്ക് , എന്നിട്ട് വല്ലോന്റേം കണ്ണിൽ കയ്യിടാം. 

നിനക്കാവശ്യമുന്ടെൽ  നീ മറുപടി അയക്കും എന്ന് ചെചിക്കറിയാം. അപ്പൊ ചേച്ചി നിർത്തട്ടെ


അമേരിക്കയിൽ നിന്നും സന്തോഷത്തോടെ സ്വന്തം ചേച്ചി.