Monday, September 30, 2013

ദേ പിന്നേം മലയാളി ഹൌസ്

അമ്മച്ചിക്ക് ഇന്ന് പറയാനുള്ളത് മലയാളീ ഹൗസിനെ കുറിച്ചാണ്. ശനിയാഴ്ച ശ്രീകന്ദൻ നായരുടെ ഷോ കണ്ടാരുന്നു. എനിക്കാ കൊച്ചനെ വല്യ ഇഷ്ടമാ കുതിരക്കു വെടി കൊണ്ട പോലത്തെ തുള്ളലും , ഉരുളക്കു ഉപ്പേരി പോലത്തെ വർത്തമാനവും, ഒരു സംഭവം തന്നെ.   പറഞ്ഞു വന്നത് മലയാളീ ഹൗസിനെ കുറിച്ചല്ലേ, ആ പരിപാടി തീർന്നല്ലോ ന്ന് കരുതി സമാധാനിച്ചിരിക്കുവയിരുന്നു.  എന്തൊക്കെ ആഭാസങ്ങള കാട്ടിക്കുട്ടിയെ , എന്നിട്ട് അതിനെ ന്യായീകരിക്കുന്നത് കാണുമ്പോൾ , ചാനകത്തെ മുക്കിയ ചുലോണ്ട് നല്ല പെട പെടക്കനാ തോന്നണത്.  

ആദ്യം അടിക്കേണ്ടതു ആ മണ്ടരര് രാഹുലിനെ ആണ്. ഇപ്പൊ എന്താ അവന്റെ ഒച്ചേം  വർത്താനോം. ആ മലയാളി ഹൌസിൽ ആയിരുന്നപ്പോ വായേം പൂട്ടി റോസിന്റെ പിന്നാലെ നായയെ പോലെ മണപ്പിച്ചു നടക്കുആരുന്നില്ലേ. തിങ്കളിന്റെ വായെന്നു പുളിച്ച തെറി കേക്കുമ്പം   അമൃത് കിട്ടിയ സന്തോഷം ആയിരുന്നല്ലോ. ഇപ്പൊ വന്നിരിക്കുന്നു മലയാളികളുടെ സധാചാരത്തെ  ചോദ്യം ചെയ്തോണ്ട്.  

അടുത്ത ഒരു അവതാരം   ഉണ്ട് സഞ്ചരിക്കുന്ന എന്സിക്ലോപെഡിയ ജി എസ പ്രദീപ്‌. .. ,  വെറും വാചക കസര്ത് അല്ലാതെന്തു  ..... പ്രജിമോൻ പറഞ്ഞത് അമ്മച്ചിക്ക് ഇഷ്ടപ്പെട്ടു   , അമ്മ മരിക്കാൻ  കിടക്കുംബം ഇത്തിര വെള്ളം വേണം എന്ന് പറഞ്ഞാൽ പോലും  തുടങ്ങും, അവന്റെ ഒടുക്കത്തെ കഥാപ്രസംഗം.    വീട് കടത്തിലായിട്ടും അവൻ ഒരു ലക്ഷം രൂപ ദാനം ചയ്തു പോലും. 80 ലക്ഷം രൂപ കടത്തിലയെന്റെ കാരണം എന്താ മോനെ ?  പച്ചയായി  ജീവിക്കുവരുന്നു പോലും . നിന്നെയൊക്കെ പച്ചക്ക് കത്തിക്കണം . 

സ്നേഹ മോളെ ആദ്യം കണ്ടപ്പം അമ്മച്ചി വിചാരിച്ചു , നല്ല കുടുമ്പത്തി പിറന്ന കൊച്ചനെന്നു . പിന്നല്ലേ മനസിലായത് അവളാണ് കുടുംബം കലക്കി. അവടെ കെട്ടിയോനും വീട്ടുകര്ക്കും മലയാളം അറിയാത്തത് എന്ത് കൊണ്ടും നന്നായി. അല്ലേല എന്നേ വീട്ടിന്നു ചവിട്ടി പുറത്താക്കിയേനെ. 

പിന്നെ തിങ്കലെന്നു പറയുന്നത് , അമ്മച്ചി ഈ ജീവിതത്തിൽ കണ്ടിട്ടില്ല ഈ ജാതി സാധനത്തിനെ. കുംഭ ഭരണിക്ക് ജനിച്ചതാനെന്നാ തോന്നുന്നേ. 

സിന്ദുജൊയി കൊച്ചെ ,  കഥയരിയതെയുള്ള ആട്ടം നിരത്. സ്വന്തമായി ഒരു അഭിപ്രയോം ഇല്ല , ഒരു കീ കൊടുത്തു തിരിയുന്ന പാവ തന്നെ. എന്തായാലും മലയാളിത്തം കൈമോശം വന്നിട്ടില്ല. 

  
ഉള്ളത് പറഞ്ഞ റോസിൻ ആരന്നും എന്നതന്നും അമ്മച്ചിക്ക് ഇതുവരെ പിടികിട്ടിയിട്ടില്ല. 

നീന - എരിതീയിൽ എന്നയൊഴിക്കുന്ന സ്വഭാവം 

സാഷാ -  ലോകം കാണാത്ത ഒരു പൊട്ടിപ്പെന്നു. 

ദാല് കൃഷനദാസ് - ഒരു ചാന്തുപൊട്ട്. 

സന്ദീപ്‌ - കൊച്ചു കാന്താരി . 

സോജാൻ ജോസഫ്‌ - വെട്ടുപോത്തിന്റെ  സ്വഭാവം 

സന്തോഷ്‌ പണ്ടിട്ടു -  തമ്മിൽ ഭേദം തൊമ്മൻ 

പരിപാടിയുടെ ഇടയിൽ ജി എസ പ്രദീപ്‌ പറയാനാ കേട്ട്  എന്തോ ഒരു കവിത ചെയ്തു, ഉദാത്തമായ സംഭാവനകൾ മലയാളത്തിനു നല്കി എന്നൊക്കെ. ഇ തവണത്തെ   കേന്ദ്ര സാഹിത്യ അവര്ട് കിട്ടുന്ന കവിതയല്ലേ. കൊച്ചു പിള്ളേർ ഇതെലും നന്നായി എഴുത്തും .  അഹങ്കാരം കൊണ്ട് അന്ധനയിപ്പോയി.  മോഹനലാൽ പറഞ്ഞ ഒരു ഡയലോഗ് അമ്മച്ചി പറയട്ടെ ' മോനെ പ്രദീപേ , നീ ഇതോടെ തീര്ന്നു , ഇനി നീയില്ല ' 

ദയ ഹരി ഇങ്ങനെ ദയയില്ലാതെ പെരുമാരരുതായിരുന്നു. അമ്മച്ചിക്ക് ഒന്നേ ചോദിക്കാനുള്ളു - നിന്റെ വീട്ടിലെ പെണ്ണുങ്ങളെ സംസ്കരമില്ലത്തവരുടെ   കൂടെ നൂര് ദിവസം  , അല്ല  ഒരു  ദിവസം താമസിക്കാൻ വിടുമോ ? 


Friday, September 27, 2013

sorry ഇതെന്റെ പണമല്ല



ഇവിടെ രണ്ടീസമായി നെറ്റിനെന്തോ തകരാറ്. വിളിച്ചു പറഞ്ഞപ്പഴേക്കും ഇന്ന് നന്നാക്കാൻ ആള് വന്നു.  " how do you doing "  എന്നും ചോദിച്ചു ഒരു തടിയൻ വാതില തുറന്നു അകത്തു വന്നു. അത്യാവശ്യം മാനേജ് ചെന്ന്യുള്ള വാക്കുകളൊക്കെ ടീനമോൾ പഠിപ്പിച്ചു തന്നിട്ടുണ്ട്. അതുകൊണ്ട് ഇപ്പൊ ആരു വന്നാലും അമ്മച്ചിക്ക് പേടി ഇല്ല മക്കളെ. 

ഇവിടെ ഞാൻ ആദ്യം വന്നപ്പോൾ ഇതായിരുന്നില്ല സ്ഥിതി കേട്ടോ. ഞാൻ റോയിച്ചന്റെ അടുത്തായിരുന്നു. ഞാൻ വന്നു ഒരാഴ്ച കഴിഞ്ഞപ്പോൾ അവിടത്തെ   കക്കൂസിൽ എന്തോ ഒരു ലീക്ക് . ബീന പറഞ്ഞു അമ്മച്ചി പേടിക്കണ്ട , അപ്പാര്റ്റ് മെന്റ് ഓഫീസിൽ പറഞ്ഞിട്ടുണ്ട് , ആള് വരുമ്പോൾ അമ്മച്ചി വാതില തുറന്നു കൊടുത്താൽ മതി. അമ്മച്ചി വാതില തുറന്നില്ലേലും അവരുടെ കൈയില ദുപ്ലികട്റ്റ് ഉണ്ട് , അവരും കയറിക്കോളും എന്ന് പറഞ്ഞു. നാട്ടീന്നു ആദ്യം വന്നതല്ലേ , ക്ഷീണം കാരണം ഞാൻ ഉറങ്ങിപോയി. വാതിലിൽ മുട്ടിയതോന്നും അറിഞ്ഞില്ല. ( ഇവിടെ കാളിംഗ് ബെല്ൽ പതിവില്ല കേട്ടോ , വാതിലിൽ മുട്ടലാണ് പതിവ്- അമേരിക്കയിൽ കാളിംഗ് ബെല്ൽ ഇല്ലേ എന്ന് ചോദിക്കരുത്  ) .  

എന്തോ സബ്ദം കേട്ട് ഞാൻ ഉണർന്നപ്പോൾ അതാ വീട്ടിലൊരു കറുമ്പൻ. ഞാനാകെ പേടിച്ചു പോയി. അവൻ പറഞ്ഞതൊന്നും എനിക്ക് മനസിലായില്ല.  " റിപ്പയർ " എന്ന് പറഞ്ഞത്  മാത്രം മനസിലായി. ഞാൻ കക്കുസ്  കാണിച്ചു കൊടുത്തു. അപ്പോളതാ ഒരുത്തൻ കൂടി വാതിൽ തുറന്നു കേറി വന്നു. ഇപ്പോൾ കക്കൂസിൽ ഞാനും രണ്ടു തടിയന്മാരും. എനിക്ക് പേടി കാരണം തൊണ്ടയിൽ നിന്നും വെള്ളം ഇറക്കാൻ പറ്റുന്നില്ല. ഞാൻ പേടിച്ചു പോയെന്നു അവന്മാര്ക് മനസിലായി. പിന്നെ എന്നെ സമാധാനിപ്പിക്കാനുള്ള ശ്രമമായി.  പിന്നെ പാട്ടും ഡാന്സുമൊക്കെ ആയി ഒരു ബഹളം തന്നെ.  

നമ്മള് പറഞ്ഞു വന്നത് ഇന്നത്തെ കാര്യമല്ലേ. ആ കൊച്ചൻ രണ്ടു മണിക്കുരെടുത്തു എല്ലാം ശരിയാക്കാൻ . ഒരു തുള്ളി വെള്ളം പോലും നമ്മുടെ കൈയിൽ നിന്നും വാങ്ങില്ല. അന്തസ്സോടെ ജോലി ചെയ്തു ജീവിക്കാന കാണണേൽ ഇങ്ങു വന്നു നോക്കട്ടെ . പണ്ട് നാട്ടില ഫോണ്‍ കേടായപ്പം രണ്ടു മാസം പുറകി നടന്നു പറഞ്ഞിട്ട ഒരുത്തൻ വീട്ടി വന്നത്. 5 രൂപയുടെ സാധനം മാറ്റിയതിനു ചായയും കുടിച്ചു , 300 രൂപയും വാങ്ങി .  അത് മാത്രമണേൽ സഹിക്കാം , പോകാൻ നേരം ഒരു ഉപദേശവും " ശ്രദ്ധിച്ചു ഉപയോഗിക്കണം , ഇനി കേടായാൽ എനിക്ക് വരാൻ പറ്റില്ല " .  ഇവന്റെ ഒകെ മോന്തേല് നല്ല തിളച്ച വെള്ളം ഒഴിയ്കല്ലേ വേണ്ടെ.   കൈക്കുലി ഒരു ശീലം ആയിപ്പോയി.  ഇനി മാറില്ല.  

ഈയിടെ ഒന്നും കൂടി കേക്കനുണ്ട് ' നൊക്കുകുലി' . വെറുതെ കാശ് വാങ്ങാൻ നാനമാവില്ലേ ഇവന്മാര്ക് .  തെണ്ടുന്നതല്ലേ ഇതിലും ഭേദം . അതിനും ഒരു അന്തസ്സ് വേണമല്ലേ 

Thursday, September 26, 2013

കടൽ കടന്നൊരു കണ്ണ്

രാവിലെ ന്യൂസ്‌ കണ്ടതാണ് അഫ്ഗാനിലിരുന്നു ഭർത്താവു  നയൂയോര്കിലെ ഭാര്യയുടെ പ്രസവം കണ്ടു പോലും. ഇതിലെന്ത ഇത്ര വലിയ ന്യൂസ്‌.   പ്രസവമെടുത്ത നേഴ്സ് ലൈവ് ആയി കാണിച്ചു കൊടുത്തത്രേ, ഇതിനെക്കാളും സഹായിക്കണ എത്ര പേരാ നമ്മുടെ നാട്ടിലുള്ളത് .    നാട്ടില്  ഭാര്യയും മോളും കുളിക്കുന്നതിന്റെ  വീഡിയോ വരെ ഇവിടിരുന്നെ കാണാൻ പറ്റില്ലേ .നമ്മള്  പൊരൊഗമിച  കാര്യം സായിപ്പിന് ഇത് വരെ മനസിലായില്ല.  മലയാളം എന്ന് സെർച്ച്‌ ചെയ്താൽ അപ്പള് വരികയായി തുണിയില്ലാത്ത കുറെ എണ്ണത്തിന്റെ ഫോട്ടോകള് .  ഇതൊക്കെ കണ്ടു എന്ത് നിർവൃതി കിട്ടാനാണോ ആവൊ  


 ഈ നൂറ്റാണ്ടിലെ ഏറ്റവും ഉപദ്രവിക്കണ  കണ്ടുപിടുത്തം    എന്ത്ന്നു ചോദിച്ചാൽ ഈ അമ്മച്ചി പറയും അത് ക്യാമറ ഫോണ്‍ ആണെന്ന്. അത് കണ്ടുപിടുത്തം അല്ല മക്കളെ ,"  കണ്ട് പിടിത്തം "ആണ്.  അറിയാതെ കൈ പൊക്കുമ്പോൾ അരവയര് കണ്ടാലും മതി ഉടനെ എടുത്തു നെറ്റിൽ ഇട്ടോളും. എന്ത് ജാതി ശവങ്ങള്.   എങ്ങോട്ട് തിരിഞ്ഞാലും ക്യമെരാ തന്നെ.   " ഇവനെ പേടിച്ചാരും ഇതുവഴി നടപ്പില "  എന്ന്പ കേട്ടിട്ടുണ്ട് .   നടക്കാൻ പഠിക്കുന്ന കുരുന്നുകളുടെ  കയിൽ തൊട്ടു , കുഴീലിക്കു കാലും നീട്ടിയ വല്യപ്പന്റെ കൈയില വരെ ഈ സാധനമാ.  

കുറച്ചു നേരത്തെ ജനിച്ചത്‌ എന്റെ നല്ല കാലം , അല്ലേല എന്റെ എത്ര ഫോട്ടോ ഇപ്പൊ കമ്പുറ്റരെ കണ്ടേനെ. അത് മാതിരി സുന്ദരിയല്ലരുന്നോ ഞാൻ. ഇപ്പളും മൊസമൊന്നും ഇല്ല കേട്ടോ. എന്നേം മദാമ്മേം അടുത്ത് നിരത്തിയ , ഇപ്പളും തിരിച്ചരിയതില്ല അതാ നിറം.    അദല്ലെ ബീനക്ക് എന്നോടിത്ര അസൂയ .  ഞാൻ പേരും അസോയച്ചിട്ടു കാര്യമില്ല മോളെ, ചെറുപ്പത്തിൽ മഞ്ഞളരച്ചു ഇട്ടു കിട്ടിയത, അല്ലാണ്ട് കണ്ട  ക്രീം വാങ്ങി തെചിറ്റൊന്നും ഒരു കാര്യോമില്ല .  ചെറുപ്പത്തിലെ വാര്യത്തെ കൊച്ചു എന്ത് മാത്രം എന്റെ പോരാകെ നടന്നതന്നു അറിയോ , ഞാൻ ഒന്ന് തിരിഞ്ഞും കൂടി നോക്കീട്ടില്ല. അപ്പനരിഞ്ഞാൽ കൊന്നു കളയുവേ. അങ്ങന അന്ന് വളത്തുന്നത്    .  

ഇന്നിപ്പോ ആര്ക്ക വളര്താൻ നേരം കുട്ടികള്  തനിയെ അങ്ങ് വളരുവല്ലേ. . ഞങ്ങടെ ചെറുപ്പത്തിൽ ചൂടുകാലത്ത് വാതില തുറന്നിട്ട ഉറങ്ങിയിരുന്നത്. ആരും പിടിച്ചോണ്ട് പോവില്ലായിരുന്നു. എന്തൊക്കെ സൗകര്യങ്ങള ഇന്ന്.  എന്തുണ്ടായാലും രാത്രി കിടന്ന സൌരിയം ഉണ്ടോ , സമാധാനം ഉണ്ടോ . ഉറങ്ങനെ ഉറക്കഗുളിക വേണം .  70 വയസായ എനിക്ക് പോലും നാട്ടിൽ ഒറ്റയ്ക്ക് നില്ക്കാൻ പേടി തോന്നും.  മരിച്ചാലും എന്നെ നാട്ടിലൊന്നും കൊണ്ടോണ്ട അമേരിക്കയിൽ തന്നെ അടക്കിയാൽ മതീന്ന ഞാൻ മാതുകുട്ടിയോടു പറഞ്ഞേക്കണേ. ശവതിനെ പോലും വെറുതെ വിടാത്ത കഴുകൻ മാരുടെ നാടല്ലെ.  

അല്ലാ, നമ്മള് ക്യാമറ ഫോണിന്റെ കാര്യമല്ലേ പറഞ്ഞു വന്നത്. ഒന്നുകേൽ ഈ ക്യാമറ ഫോണ്‍ നിരോധിക്കണം , അല്ലേല പെണ്ണുങ്ങള് മുഴുവൻ മുഴുവനായിട്ട് നടക്കണം . കണ്ടു മടുക്കട്ടെ .. കുന്ടമ്മാര്  

Tuesday, September 24, 2013

പള്ളിലച്ചനും പഴംകഞ്ഞിയും


ഇന്ന് ഒന്നിനും ഒരു ഉഷാറില്ല മക്കളെ. നമ്മടെ ആലപ്പാട്ടെ റോസിചെടത്തി മരിച്ചതറിഞ്ഞ്  മരവിചിരിക്കുവല്ലേ. നല്ല തങ്കക്കുടം പോലത്തെ മനസായിരുന്നു .  ഞാൻ അതുവഴി  വന്നെന്നറിഞ്ഞാ , വീട്ടില് കേറി കാപ്പി കുടിക്കാതെ പോകാൻ പാടില്ല. അതു നിര്ബന്ദമായ കാര്യമാ. എന്നെ കൊച്ചെന്നു തെകച്ചു വിളിക്കില്ല. എന്റെ ഇളയതൊരെണ്ണം അവിടെ മിഷൻ ഹോസ്പിറ്റലിൽ കുറെ കിടപ്പ് കിടന്നതാ,  ദീനം കൂടി  മരിക്കുംബം ബിൽ അടക്കാൻ പോലും കാശു ഇല്ലായിരുന്നു. അവസാനം റോസി ചേടത്തിയെ കണ്ടു പറഞ്ഞാ ഒരു നിവർതിയയതു. അന്ന് തുടങ്ങിയ ബന്ദമാ ഞങ്ങൾ തമ്മിൽ.  

കാലം എത്ര കഴിഞ്ഞു.  ചേടത്തി  എപ്പോഴും പറയുമായിരുന്നു   " കൊച്ചെ നമ്മൾ തമ്മിൽ എന്തോ മുജ്ജന്മ ബന്ദമാനെന്നു  ". കര്ത്താവിന്റെ ഓരോ പ്രവർത്തികൾ നോക്കണേ , ഇങ്ങു അമേരിക്കയിൽ വന്നപ്പോ ആരാ ഇവിടത്തെ പള്ളീലെ അച്ചൻ ? ആലപ്പാട്ടെ ജോയികുഞ്ഞു.  നാട്ടീന്നു പോരുംബം ജോയികുഞ്ഞിനു കൊടുക്കാൻ ഓണക്കമീനും മീനച്ചാരും പ്രത്യേകം തന്നു വിടും.  രോസിചെടതീടെ അതെ മനസ്സാ അച്ചനും കിട്ടിയേക്കനെ.നമ്മടെ കൂട്ടരെ ഒത്തു   ചേര്ക്കാൻ കർത്താവു നേരിട്ടയച്ചതാണെന്ന് തോന്നും .  ഞായറാഴ്ച കുര്ബനേം കൂടി വരുമ്പോ , മാത്തുകുട്ടി ഉണ്ടേൽ ഇന്ത്യൻ ഹോട്ടലിൽ കൊണ്ട് പോവും. ഒരു പ്രത്യേക പേരാ  ഹൊട്ടെലിനു , ഓർമ നിക്കില്ല . പേരെന്തായാലും അവിടത്തെ ചിക്കൻ കറി എന്നാ ഒരു ടേസ്റ്റ് ആണെന്നറിയാമോ ? മണമടിച്ചാൽ തന്നെ   നാവേൽ വെള്ളം വരും . 


 റോയിച്ചന്റെ അടുത്ത് പോയാൽ ഇതൊന്നും നടക്കില്ല . അവര്ക്ക് ഇവിടത്തെ ടേസ്റ്റ് മതി. " അമ്മച്ചി ഒന്ന് കഴിച്ചു നോക്കണം " എന്നും പറഞ്ഞു ഒരിക്കൽ  വാങ്ങി തന്നതാ.  പിസ്സയാണ് പോലും. എനിക്കതൊട്ടും പിടിക്കില്ല.  പിന്നെ ഒന്നുണ്ട് ഞാഞ്ഞൂല് പോലത്തെ ഒരു സാധനം , നൂടില്സ് .  പുഴുവിനേം , പാറ്റേം തിന്നുന്ന നാട്ടുകരുടെയാ.   കണ്ടാ തന്നെ അറയ്കും. റോയിച്ചന്റെ മോൻ റെക്സിനു അത് മാത്രം മതി. ഇതാണത്രേ ഇവിടത്തെ സ്റ്റൈൽ. നാട് കാണാതെ വളരുന്ന കൊച്ചിന് നാട്ടു രുചി പറഞ്ഞാൽ മനസിലാവുമോ ?  കുറെ പാക്കറ്റ് വാങ്ങി ഫ്രിഡ്ജിൽ കുത്തി നിറയ്ക്കും. പിന്നെ അതെടുത്തു ചുടാക്കി തിന്നും. അത്ര തന്നെ. എത്ര സംബാദിചിട്ടു എന്താ ,  നേരം വണ്ണം വായ്ക് രുചിയായി കഴിക്കാൻ പറ്റില്ലേൽ പിന്നെന്തോന്നു ജീവിതം . ഞാൻ പറയും അമ്മച്ചിക്ക് കുറച്ചു പഴംകഞ്ഞി ആയാലും മതി മോനെ.  അത് കേക്കുംബം ബീനക്ക് ദേഷ്യം കയറും  " ഈ അമ്മച്ചിക്ക് ഒരു കൾച്ചറും ഇല്ല " . മക്കളെ  പഴം കഞ്ഞി കുടിചോർക്കല്ലേ അതിന്റെ രുചി അറിയൂ. അവൽകതൊന്നും അറിയില്ല. 

അതെങ്ങനാ,  ചോറ് വച്ച വീട്ടിലല്ലേ പിറ്റേന്നു പഴംകഞ്ഞി കാണൂ . 

Monday, September 23, 2013

അമ്മച്ചിയും അമേരിക്കയും

എന്റെ മക്കളേ, അമ്മച്ചി ആദ്യായിട്ടാ ഇങ്ങനത്തെ ഒരു കാര്യത്തിനു പുറപ്പെടുന്നത് . ഇങ്ങു അമേരിക്കായിൽ വന്നു ജീവിതം ബോറടിച്ചു തുടങ്ങിയപ്പോഴാ,  രണ്ടാമൻ മാത്തുകുട്ടിയുടെ കൊച്ച് ടീനമോൾ  ചോദിച്ചത് " അമ്മച്ചിക്ക് ബ്ലോഗ്‌ എഴുതിക്കൂടെ   എന്ന് " . അത് കേട്ടപ്പം ഞാൻ കരുതിയത്‌ ചുമരേൽ പരസ്യം എഴുതുന്ന മാതിരി എന്തോ എര്പാടാനെന്നു.  പിന്നെ അവൾ കുറെ ബ്ലോഗ്ഗുകൾ എടുത്തു കാണിച്ചു തന്നേച്ചു പറഞ്ഞു " അമ്മച്ചി ഇതേപോലെ എന്തേലും എഴുതി വചെച്ച മതി ബാക്കിയെല്ലാം ഞാൻ നോക്കിക്കോളാം  "  എന്ന്.

പണ്ട് നാട്ടിലായിരുന്നപ്പോ , അന്തോനിച്ചന്റെ കടേലെ പറ്റുബുക്കേൽ പറ്റു കുറിക്കുമെന്നല്ലാതെ  എഴുത്തുമായിട്ടു എനിക്ക് ഒരു ബന്ദൊമില്ല. എങ്കിലും ഒരു കൈ നോക്കാമെന്ന് ഞാനും വിചാരിച്ചു . ഒന്നുമില്ലേൽ ഈ ഭൂമി മലയാളത്തിൽ ആരോടേലും ഇത്തിര വർത്താനം പറയാല്ലോ .  അല്ലേലും ഈ മാതുകുട്ടീടെ അടുത്ത് വന്ന വല്യ ബോറാന്നെ.  അവനും അവളും രാവിലെ തന്നെ പോകും. കുളിക്കേം വേണ്ട ഒന്നും തിന്നുവേം വേണ്ട  . കുറെ സെന്റും പൂശി നടന്നോളും . അല്പമെലും സ്നേഹമുള്ളത് എന്റെ ടീനമോൾക്ക.  അവള്കും ഒന്നിനും സമയമില്ല.

ഇന്നും നേരം വെലുതപ്പോഴേ എല്ലാരും പോയി. ഇനി ഇരുട്ടീട്ടെ വരൂ. അതുവരെ ഞാൻ ഒറ്റക്കാ. മാത്തുകുട്ടി ഇപ്പോഴല്ലേ ഇങ്ങു അമേരിക്കയിൽ വന്നത്. അവനു പൈസേടെ കുറച്ചു കുറവും ഉണ്ടേ . ഭാര്യേം ഭർത്താവും ഒവെർറ്റൈമും കഴിഞ്ഞു വരാൻ രാത്രിയാവും.  പിന്നെ പെങ്കൊച്ചു ഒറ്റക്കവില്ലേ , അതാ ഞാനും കൂട്ടിരിക്കുന്നെ.

  ആരും നിയന്ത്രിക്കാൻ ഇല്ലാതെ വളരുന്ന കുട്ടികളല്ലേ , നമ്മടെ ദൃഷ്ടി കൂടെ വേണം .   ഈയെടെ ഒരു കറുമ്പൻ ചെക്കനുമായിട്ടു വല്യ കൂട്ടാണ് പോലും. ഒന്നേ ഒള്ളു, അത് വല്ല കടും കൈയും ചെയ്താൽ മാനമായിട്ടു പിന്നെ നടക്കാൻ പറ്റുമോ . അതാ എല്ലാം സഹിച്ചു ഞാനും നിക്കുന്നെ.   ഇതെല്ലം ഇട്ടേച്ചു നാട്ടീ പോയി നിക്കന്നു വച്ചാ വല്ലോം നടക്കുമോ .  അവിടെ മാതുക്കുട്ടിക്കു എന്നാ ജൊലി കിട്ടാനാ . അതും ഉള്ളതല്ലേ.  എന്നാലും സഹി കേടുമ്പം അവൻ പറയും  " എന്റെ കർത്താവെ , എന്റെ പെങ്കൊച്ചിനു ഒരു നല്ല ബന്ദം നടത്തി തരണേ , എന്നാ പിന്നെ എല്ലാം കെട്ടി പെറുക്കി നാട്ടീ പോയി സമാധാനമായിട്ട് കഴിയാമല്ലോ "   അത് കേക്കുംബം ഞാൻ പറയും " വിഷമിക്കെണ്ടട കുഞ്ഞേ   എല്ലാം കർത്താവു തമ്പുരാൻ നടത്തി തരും " എന്ന്.

ഇത് വല്ലോം നാട്ടീ പറയാൻ പറ്റുമോ ?  ഞങ്ങടെ ഒരു അയൽക്കാരി ഉണ്ട് മറിയ. വല്യ കണ്നുകടിക്കാരിയ. ഇങ്ങനെ വല്ലതും അവടെ ചെവീചെന്നാ പിന്നെ തല പൊക്കി നടക്കേണ്ടി വരില്ല.  നാട്ടി ചെല്ലുമ്പോ അവള് കുത്തി കുത്തി ഓരോന്ന് ചോദിക്കും . പണ്ടെന്നോ ഒരിക്കൽ ഞാൻ അവളോട്‌ റോയിച്ചന്റെ ഭാര്യ ബീനെടെ വീട്ടുകാരെ  പറ്റി എന്തോ ഒന്ന് പറഞ്ഞു പോയി. അവളതു സൂക്ഷം പോലെ ബീനെടെ ചെവിയിൽ തന്നെ എത്തിച്ചു. പിന്നെ എനിക്ക് കിടന്നുറങ്ങാൻ പറ്റിയോ ? എന്നാ പുകിലായിരുന്നു .  രോയിച്ചനും ചോദിച്ചു " അമ്മച്ചിക്ക് ഇതിന്റെ വല്ല കാര്യോം ഉണ്ടായിരുന്നോ ? ബുദ്ധിയുള്ള   ആരേലും ചെയ്യുന്ന പണിയാണോ . എന്റെ ഒള്ള സൌയിരിയം കളഞ്ഞപ്പോ അമ്മച്ചിക്ക് സമാധാനം ആയോ " എന്ന്.  പെന്നുമ്പില്ലെ പേടിച്ചു ജീവിക്കാൻ അവനോടു ഞാൻ പറഞ്ഞോ ?  ബീനെടെ മൊകം മാറിയാ തലയനക്കീഴിൽ ഒളിക്കുന്നവന എന്നോട് യുദ്ധം ചെയ്യാൻ വന്നിരിക്കുന്നെ .  പോയി അവടെ  സാരിപ്പുറകിൽ ഒളിചോളൻ പറഞ്ഞു ഞാൻ.

 ഞാനിതൊക്കെ എഴുതീന്നരിഞ്ഞാൽ പിന്നത്തെ കഥ പറയണ്ട.  റ്റീനമൊലാ പറഞ്ഞെ അമ്മച്ചിക്ക് തോന്നുതതെല്ലാം എഴുതിക്കോ , ആരേം കാണിക്കാതെ അവൾ നോക്കിക്കൊലമെന്നു.  വല്യ ധൈര്യക്കരിയ , അപ്പാപ്പന്റെ തനി പകർപ്പാ.  ഇത്രേം  ധൈര്യം ഞങ്ങടെ കുടുമ്പത്തി വേറാർക്കും ഇല്ല. ഒന്ന് വിചാരിച്ച അതെ നടത്തു . ഒരിക്കൽ മാല പൊട്ടിക്കാൻ വന്ന കള്ളനെ ഒറ്റക്കല്ലേ  അടിച്ചു താഴെയിട്ടത്.  പെപ്മ്പില്ലെർക്കിത്ര അഹമ്മദി പാടില്ലെന്ന് പറഞ്ഞു അന്നമ്മ നല്ല കിഴുക്കും കൊടുത്തു. പക്ഷെ ഒരിറ്റു കണ്ണീരു പോലും അവടെ മോകത്തു വന്നില്ല. ആണായിട്ടും പെന്നായിട്ടും ഇതുക്കൂട്ടു ഒന്ന് മതി. പകലത്തെ പഠിത്തോം കഴിഞ്ഞു Mc.Donald ൽ വിളമ്പിക്കൊടുക്കുന്ന ജോലിക്കും പോയ്കൊണ്ടിരുന്നത,  പക്ഷെ നല്ല കുടുംബത്തില പിറന്ന പിള്ളേർ ഈ പണിക്കൊന്നും   പോകേണ്ടാന്നും പറഞ്ഞു അന്നമ്മ തടഞ്ഞു വച്ച്.  ആ സമയത്തും കൂടെ പഠിച്ചു നല്ല ജോലി കിട്ടിയാലല്ലേ ഒരു ബന്ദം പിടിക്കാൻ പറ്റു .  മാതുകുട്ടിക്കും അന്നാമ്മക്കും ഇപ്പോഴും അതാ ആധി.

നിങ്ങടെ അറിവെലെങ്ങനും നല്ല കുടുംബതീന്നുള്ള ചെക്കന്മാരുന്ടെൽ അമ്മച്ചിയോട്‌ പറ. നല്ല കുടുംബോം പഠിത്തോം വേണം അത് പ്രധാനമ. എന്റെ കൊച്ചയിട്ടു പറയുവല്ല , നല്ല പിടിപ്പുള്ള കൊച്ചാ കേട്ടോ, കിട്ടിയാലും കെട്ടിയാലും നിങ്ങടെ ഭാഗ്യം എന്നേ ഞാൻ പറയൂ.

കുറെ സമയമായി മക്കളേ, അമ്മച്ചി കുറച്ചു കിടക്കട്ടെ. ഇപ്പൊ പണ്ടത്തെ പോലെ വയ്യ. എത്ര പേര്ക്ക് വച്ച് വിലംബിയിട്ടുല്ലതാണെന്ന് അറിയാമോ? അന്നൊന്നും നടൂ നിവര്താൻ സമയം കിട്ടിയിട്ടില്ല . ഒന്ന് കഴിഞ്ഞ അടുത്തത് അങ്ങനെ പിടിപ്പതു പണിയല്ലയിരുന്നോ  ..  ഇപ്പോഴും വെറുതെ ഇരിക്കുന്നത് എനിക്ക് മടുപ്പാ. മാത്തുകുട്ടി പറയും " അമ്മച്ചി ആയ കാലത്ത് കുറെ കഷ്ടപെട്ടതല്ലേ , ഇനി റസ്റ്റ്‌ എടുതോന്നു " . എനിക്കെപ്പോഴും മേലനങ്ങി എന്തേലും ചെയ്യണം , അല്ലേൽ ഒരു വല്ലയ്കയാ .

ഞാനിവിടെ ആദ്യം റോയിച്ചന്റെ അടുത്താ വന്നെ . നോക്കിയപ്പോൾ  അവരടെ  വീടിന്റെ പിറകിൽ ഇച്ചിര സ്ഥലം വെറുതെ കിടക്കുന്ന കണ്ടു.  ഇവിടെ എല്ലാം വല്യ വേല കൊടുത്തു വാങ്ങുവല്ലേ, ഉള്ള സ്ഥലത്ത് എന്തേലും മുളകോ തക്കാളിയോ നട്ടു സഹായിക്കാമെന്ന് ഞാനും കരുതി. അവിടെ ഉണ്ടായിരുന്ന പുല്ലെല്ലാം ചെത്തി മാറ്റി ഞാൻ കുറച്ചു വിത്തിട്ടു , വെള്ളോം ഒഴിച്ചു. വൈകുന്നേരം ബീന വന്നു എന്റെ മേലേക്ക് പാഞ്ഞു കേറിയപ്പോഴല്ലേ  അറിയുന്നെ , അവരതു വില കൊടുത്തു വച്ച പുല്ലാണ് പോലും.  എനിക്കൊന്നും മനസിലായില്ല, ഈ പുല്ലു വച്ച സ്ഥലത്ത് വല്ല ചെടിയും നട്ടൂടെ, ഒരു തണ്ട് കരിവേപ്പിലയോ , മുളകോ കിട്ടിയാൽ ആ കാശു ലാഭമായില്ലെ  . അതിനു പകരം ദേണ്ടെ കാശു കൊടുത്തു പുല്ലു വച്ചിരിക്കുന്നു. ന്നാല് കാശു കൂടുതലുണ്ടെന്ന അഹങ്കാരം അവക്ക് പണ്ടേ  ഉണ്ട്.  എന്നും കരുതി ഇങ്ങനെ കൊണ്ട് കളയണോ ?  എനിക്കിതൊന്നും കണ്ടു സഹിക്കാൻ പറ്റില്ല .  പിന്നെ രോയിച്ചനെ ഓർത്ത് അധികം ഒന്നും പറയാൻ പോയില്ല. 

പിറ്റെന്നയപ്പോ റോയിച്ചൻ എന്നേ വിളിച്ചു പുതിയ ഒരു കാര്യം കാണിച്ചു തന്നു. "  Farm villa "   അതാണ് സാധനം. എന്നിട്ട് എന്നേട് പറയുവ " ഇനി ഇതാണ് അമ്മച്ചിയുടെ കൃഷിസ്ഥലം .  അമ്മച്ചി ഇതേ l വെതക്കുവോ , കൊയ്യുവോ എന്നാ വേണേലും ചെയ്തോ ,  ആരും ഒന്നും പറയില്ല. അമ്മചിടുടെ ഇഷ്ടത്തിന് എന്ത് വേണേലും കൃഷി ചെയ്യാം "   റോയിച്ചന്റെ മൂത്ത മോൻ  Rex ഇപ്പോഴും ഇതെലാ . ഇതാവുമ്പോ കൈയേൽ ചെളിയും ആവില്ല , പുഴും വരില്ല  . 

  ഞാൻ ഒന്നേ ചൊദിചൊല്ലൂ ,      " എല്ലാം നല്ലത് തന്നെ , പക്ഷെ ഇതേൽ വിളയുന്നത് നമുക്ക് തിന്നാൻ പറ്റുമോ ?  ".  ആരും ഒന്നും പറഞ്ഞില്ല.