Tuesday, October 15, 2013

പപ്പുപേടിയ


ഇലക്ഷൻ അടുത്തപ്പോ നമ്മുടെ പപ്പുനെ  കളിയാക്കാൻ ഇറങ്ങിക്കോളും കുറെ എണ്ണങ്ങള്.സത്യത്തിൽ എല്ലാര്ക്കും പപ്പുനെ പേടി . അല്ലാതെ കളിയാക്കാൻ മാത്രം എന്താടാ ഞങ്ങടെ പപ്പുനു   കുഴപ്പം .കൊച്ചു കുഞ്ഞുങ്ങടെ മനസയിപ്പോയി അതൊരു കുറവാണോ പപ്പുനെക്കളു യോഗ്യതയുള്ള ആരേലും ഉണ്ടോ വേറെ 

കുടുംബം :  കുടുംബ മഹിമ നോക്കിയാൽ വേറെ ആർക്കാ ഇതിലും യോഗ്യത ഉള്ളത്. മുതുമുത്തച്ചൻ പ്രധാനമന്ത്രി , അമ്മൂമ്മ പ്രധാനമന്ത്രി , അച്ഛൻ പ്രധാന മന്ത്രി . അമ്മയോട് പ്രധാന മന്ത്രിയാവാൻ എല്ലാരും നിര്ബന്ധിച്ചത് കൊണ്ട് അപേക്ഷ കൊടുതെന്ഗിലും തനിയെ വേണ്ടാന്ന് വച്ചതാ - അല്ലാതെ വിദേശ പൌരനു പ്രധാനമന്ത്രിയാവാൻ പറ്റില്ലാന്നു ഭരണഖടനയിൽ ഉണ്ടെന്നു രാഷ്‌ട്രപതി ചൂണ്ടിക്കാണിച്ചത് കൊണ്ടൊന്നും അല്ല, മനസ്സിലായോ - .  

പിന്നെ ഇത്രേം വലിയ ഒരു മതേതര കുടുംബം ഇ  ഇന്ത്യ മഹാരാജ്യത്ത് ഉണ്ടാവുമെന്ന് തോന്നുന്നില്ല 

മുതുമുത്തച്ചൻ  - ഹിന്ദു
അമ്മൂമ്മ - മുസ്ലിമിനെ കല്യാണം കഴിച്ചു 
അച്ഛൻ - ക്രിസ്ത്യാനിയെ കല്യാണം കഴിച്ചു 

നോക്കിയേ സർവ മത സമ്മേളനം തന്നെ. ഇനി ശത്രുക്കൾ   പോലും പറയുമോ ഞങ്ങൾ ഏതേലും മതത്തെ മാത്രം പ്രീണിപ്പിക്കാൻ ശ്രമിക്കരുന്ടെന്നു . 

വിദ്യാഭ്യാസം ;- കേംബ്രിഡ്ജ് ഉനിവേര്സിടി യിൽ നിന്നും Mphil  ഫസ്റ്റ് ക്ലാസ്സോടെ ഫയിൽ ആയതാ.  പിന്നെ സത്യവങ്ങ്മൂലത്തിൽ പറഞ്ഞ വര്ഷം തെറ്റിപ്പോയത് സെക്രടരിയുടെ ടൈപ്പിംഗ്‌ മിസ്റ്റെക് ആണ്. പണ്ട് ഇതേ സെക്രടരിയുടെ ടൈപ്പിംഗ്‌ മിസ്റ്റെക്  കാരണം പപ്പുന്റെ മമ്മിടെം കാര്യത്തിൽ ഒരു ചെറിയ തെറ്റ് വന്നിരുന്നു. 

FBI അറസ്റ്റ് :- സെപ്ടംബർ 27 , 2001 ൽ ബൊസ്റ്റൻ എയർപോർട്ടിൽ വച്ച് FBI തടഞ്ഞു വച്ചെന്നോ അല്ല അറസ്റ്റ് ചെയ്തെന്നോ ഒകെ പറയപ്പെടുന്നുണ്ട്. അതിനിത്ര ബഹളം വക്കാൻ എന്താ . മിടിയക്കാരുടെ ബഹളോം ഫോടോയെടുപ്പും ഒന്നും ഇസ്സ്റ്റമല്ലത്തതു കൊണ്ട്  ആരേം അറിയിക്കാതെ ഗേൾ ഫ്രെണ്ടിനോപ്പം എയർപോർട്ടിൽ എത്തി. പരിശോധനയുടെ ഇടയിലാണ് കൈയിലെ ബാഗിൽ ഒന്നര ലക്ഷം  ഡോളർ ഉണ്ടെന്നു അവർ കണ്ടുപിടിച്ചത്. പിന്നെ കാമുകിയുടെ കൂടെ കറങ്ങാൻ പോകുമ്പം പൈസ വേണ്ടയോ ?   മുൻ ഇന്ത്യൻ പ്രധാന മന്ത്രിയുടെ മകനാന്നു പറഞ്ഞതും അവർ വെറുതെ വിട്ടു. എട്ടു മണിക്കൂർ തടഞ്ഞു വച്ചെന്നു പറയുന്നതൊക്കെ വെറുതെയ , പപ്പുന്റെ തമാശകൾ കേട്ട് സമയം പോയത് ആരും അറിഞ്ഞില്ല എന്നതാണ് സത്യം. ആള് പണ്ടേ വലിയ തമാശക്കാരനാ. 

പപ്പുന്റെ  പുതിയ തമാശകൾ കേട്ടിട്ടുണ്ടോ? സര്ദാര്ജി ജോക്സ് എല്ലാം ഔട്ട്‌ ഓഫ് ഫാഷൻ ആയിൽ ഇപ്പൊ പപ്പുവല്ലേ താരം. കുറച്ചു സാമ്പിൾ ജോക്സ് അമ്മച്ചി പറഞ്ഞു തരാം , പക്ഷെ ഒന്നുണ്ട് മനസിലയില്ലെങ്ങിൽ അമ്മച്ചിയെ പറയരുത്. ഇത് ബുധിയുല്ലവര്ക്കെ മനസിലാവൂ, പിന്നെ കേംബ്രിഡ്ജ് ഉനിവേര്സിടി ഇംഗ്ലീഷും അറിഞ്ഞിരിക്കണം 


Poverty is a State of Mind, if you have confidence, you will overcome 

Politics is everywhere, it's in your shirt, it's in your pants 

China is referred to as the 'dragon' and India as an 'elephant'. But we are not an elephant, we are a 'beehive'" - Pappu at CII 

Modi tells we have 2200Km pipelines for distributing the gas to homes. pappu replies!!! "Do you need pipes to pass gas? I am passing it freely in air for years and at no cost" 

നോലെട്ജ് :-  പിന്നെ ജനറൽ നോലെട്ജിന്റെ കാര്യത്തില പപ്പുവിൻ തോല്പിക്കാൻ ആണായി പിറന്നവരാരും ബാക്കിയില്ല മക്കളെ, അല്ലേല കേട്ട് നോക്ക് 

Gujarat is bigger than United Kingdom

India is bigger than Europe and United States put together

ഇത്രേം ബുദ്ധിയുള്ള ഒരാളെ പ്രധാനമന്ത്രിയായി കിട്ടുന്നത് എല്ലാരുടെം മഹാ ഭാഗ്യം തന്നെ. 


 പിന്നെ   കോടി പിടിച്ചവൻ അല്ല എതു' മോഡി ' പിടിച്ചവൻ വന്നാലും പപ്പുവിനെ തോല്പിക്കാൻ ആവില്ല മക്കളെ. കാരണം ഇന്ത്യ എന്നാൽ ഇന്നും ഇന്ത്യൻ നാഷണൽ കോണ്‍ഗ്രെസ് തന്നെയാണ്. Friday, October 11, 2013

ചിറകൊടിഞ്ഞ കിനാവുകൾ


 എനിക്കൊരു സ്വപ്നം ഉണ്ട് . കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്ന അമ്മച്ചിക്ക് ഇതു എന്നതിന്റെ കേടാ എന്നല്ലേ നിങ്ങക്കിപ്പം തോന്നുന്നത്. സ്വപ്‌നങ്ങൾ മുഴുവൻ ചെറുപ്പക്കാർക്ക് മാത്രം അവകാശപ്പെട്ടതെനെന്നാണ് പലരുടെയും വാദം. അമ്മച്ചി നിങ്ങടെ സ്വപ്നങ്ങൾ കട്ടെടുക്കാൻ വന്നതല്ല മക്കളെ. നിങ്ങടെയോന്നും സ്വപ്നത്തിൽ പോലും ഞാൻ വരില്ല എന്നെനിക്കറിയാം. എന്നെ സ്വപ്നത്തിൽ കണ്ട ഒരാളെ ഈ ലോകത്തിൽ ഉണ്ടായിരുന്നോല്ല്, എന്റെ കുഞ്ഞുഞ്ഞച്ചായൻ.  ഇന്നത്തെപോലെ ഫോണോ , നെറ്റോ ഒന്നും അന്നുണ്ടായിരുന്നില്ലലോ . ഞങ്ങൾ പരസ്പരം കണ്ടിരുന്നത്‌ മുഴുവൻ സ്വപ്നത്തിലായിരുന്നു . പലതും കണ്ടു പാതിയുറക്കത്തിൽ   നിന്നും  ഞെട്ടി ഉണരും. അടുത്തുകിടക്കുന്ന അമ്മച്ചി ഉറക്കത്തിലാണോ എന്ന് ഉറപ്പിക്കും.  അതിനൊരു കാരണം ഉണ്ട് .

 ചെറുപ്പത്തിൽ  ഞാൻ നല്ലോണം പേടിസ്വപ്നങ്ങൾ കണ്ടു നിലവിളിക്കുമായിരുന്നു . ഒരു ദിവസം അമ്മച്ചി പറഞ്ഞു ഇനി മുതൽ കുഞ്ഞിന്റെ സ്വപ്‌നങ്ങൾ തന്നെയാ അമ്മച്ചിയും കാണുന്നത്. പേടിക്കാതെ ഉറങ്ങിക്കോ, ആരും ഇനി പേടിപ്പിക്കാൻ വരില്ല എന്ന്. എന്തായാലും ഞാൻ അന്ന് മുതൽ പേടി സ്വപ്‌നങ്ങൾ കണ്ടിട്ടില്ല.  പക്ഷെ കുഞ്ഞുഞ്ഞച്ചായൻ സ്വപ്നത്തിൽ വരാൻ തുടങ്ങിയത് മുതൽ എനിക്ക് സംശയം , എന്റെ അതെ സ്വപ്നം തന്നെയാണോ അമ്മച്ചിയും കാണുന്നത്.  ചോദിയ്ക്കാൻ പറ്റില്ലാലോ . പിന്നെ സ്വപ്നം കണ്ടാൽ ഉടൻ എണിറ്റു അമ്മച്ചിയുടെ മുകത് നോക്കുന്നത് പതിവാക്കി. പക്ഷെ ഇടയ്ക്കിടയ്ക്ക് അമ്മച്ചിയുടെ മുകത്തും ഒരു ചെറു ചിരി ഇല്ലേന്നൊരു സംശയം.  കല്യാണം കഴിഞ്ഞതും കുഞ്ഞുഞ്ഞച്ചായനോട് ആദ്യം ചോദിച്ചത് എന്റെ അമ്മച്ചിയെ സ്വപ്നത്തിൽ കാണാറുണ്ടോ എന്നായിരുന്നു .  

പണ്ട് ഞാനൊരു സ്വപ്നജീവിയയിരുന്നെന്ന അമ്മച്ചി പറഞ്ഞിരുന്നത്. ആടിനെ തീറ്റാൻ പോയാലും  അവിടെ നിന്ന് സ്വപ്നം കാണുമായിരുന്നു.  പിന്നെ പിന്നെ സ്വപ്നങ്ങൾ കാണാതെയായി. കിടന്നതെ ഓര്മ ഉണ്ടാവൂ . രാവിലെ എനിട്ടാൽ ജോലികൾ തുടങ്ങുകയയില്ലേ , പിന്നെവിടെ കാണാതായ സ്വപ്നത്തെ തേടി നടക്കാൻ സമയം. ജീീവിതം ഒരു കരക്കടിപ്പിക്കാനുള്ള തത്രപ്പാടിലെല്ലയിരുന്നോ . ഉറക്കത്തിലല്ല , ഉണര്ന്നിരിക്കുമ്പോലാണ്  സ്വപ്നം കാണേണ്ടത് എന്നായിരുന്നു കുഞ്ഞുഞ്ഞച്ചയാൻ പറയാരുണ്ടയിരുന്നത്. 

വയസ്സായി വെറുതെ ഇരിക്കാൻ തുടങ്ങിയപ്പോൾ പണ്ട് കാണാതായ സ്വപ്നങ്ങളെ ഞാൻ തേടി പിടിച്ചു, പക്ഷെ ഇത്തവണ ചെറുപ്പത്തിലെ പോലെ വർണസ്വപ്നങ്ങൾ   അല്ല മരണസ്വപ്നങ്ങൾ ആണെന്ന് മാത്രം. ഇപ്പോഴത്തെ  സ്വപ്നം ഞാൻ മരിക്കുന്ന ദിവസം എങ്ങനെയാണെന്ന്  കാണാൻ കഴിയണേ എന്നാണ്.  മരിക്കുന്നത് കാണാൻ  എനിക്ക് ഇഷ്ടമല്ല . പണ്ട് ഞാൻ എന്റെ അപ്പാപ്പൻ മരിക്കുന്നത് കണ്ടിട്ടുണ്ട്. ശ്വാസം കിട്ടാതെ വലിച്ചു വലിച്ചു ചുമച്ചു തള്ളി കഷ്ടപ്പെട്ടത് കണ്ടത് മുതൽ എനിക്ക് മരണം പേടിയാണ് .  മരിച്ചു കഴിഞ്ഞിട്ടുള്ള കാര്യം ആലോചിച്ചാൽ ആ പേടി ഇല്ലല്ലോ . എന്നെ പെട്ടിക്കകത്ത് ഇങ്ങനെ കിടത്തിയിരിക്കുകയാണ്. മരിച്ചു  കഴിഞ്ഞാല  നാട്ടിലെത്തിക്കണേ എന്ന് ഞാൻ പിള്ളേരോട് പറഞ്ഞിട്ടുണ്ട്.    ഇവിടത്തെ സെമിത്തേരിയിൽ ഒരു പരിചയവുമില്ലതൊരൊദൊപ്പം കിടക്കാൻ എനിക്ക് പേടിയാ. 

ഇവിടെ മരിച്ചു കിടന്നാൽ ഒരു രസോമില്ല, എല്ലാരും വെള്ളേം ഉടുത്ത് മിണ്ടാതെയിരിക്കും. മനോരമ പത്രത്തിന്റെ മൂലേൽ ഒരു ചെറിയ ഫോട്ടോം കൊടുക്കും , പിന്നെ അച്ചന്റെ വക പള്ളിൽ ഒരു അനുശോചനോം ,   തീര്ന്നു പരിപാടി. നാട്ടീപ്പോയ അങ്ങനെ വല്ലോം ആണോ, വിമാനതാവലതീന്നു ശവമഞ്ചം ഏറ്റുവാങ്ങും മുതൽ തുടങ്ങുല്ലേ . പ്ലയിനെന്നെരങ്ങുംബം മുതൽ ബീന കരച്ചിൽ തുടങ്ങേണ്ടി വരും. വീട്ടിലൊട്ടു  ചെന്നാലോ മക്കളും മരുമക്കളും ചെറുമക്കളും ,അയലോക്കാരും ,നാട്ടുകാരും ഒരു ചെറു പൂരത്തിനുള്ള ആളുണ്ടാവില്ലേ. 

 ബീനേം അന്നമ്മേം ബിജിയുമെല്ലാം നെഞ്ഞത്തടിച്ചു എന്നെ വാഴ്ത്തിപ്പാടുന്ന  കാര്യം ആലോചിക്കുമ്പോൾ , എന്റെയിശോയെ    ഇപ്പ തന്നെ മരിച്ചലോന്നു തോന്നിപ്പോകുന്നു .. നാട്ടിലെ മതിലേ മുഴുവൻ എന്റെ ഫോട്ടോ ആയിരിക്കില്ലേ ഒട്ടിചെക്കുന്നെ. പിന്നെ കരിങ്കൊടി കെട്ടിയ ജീപ്പേൽ എന്റെ മരിപ്പു നാടൊട്ടുക്ക് വിളിച്ചു പറയും. കടകൾ മുഴുവൻ അടച്ചിട്ടു ദുഃഖം ആചരിക്കും . പത്രത്തിൽ അര പേജ് ഫോട്ടോ എങ്കിലും വരുമായിരിക്കും . അല്ലേൽ ബീനെടെ കുടുംബത്തിനു മാനക്കെടല്ലേ .  പിന്നെ എന്റെ ബ്ലോഗ്‌ ലോക കൂട്ടുകാരും പരലോകത്ത് പോയ അമ്മച്ചിയെ ഓര്ത് കരയുമായിരിക്കും അല്ലെ. , ഷെയർ ചെയ്യാൻ ഫോട്ടോ വേണേൽ ടീനമോളോട് ചോദിച്ചാൽ മതി. 

ഇക്കാര്യം ബീനയൊദ് പറഞ്ഞപ്പം അവള് പറയുവ അമ്മച്ചിക്ക് പ്രാന്താന്നു. ഇവിടെകിടന്നു ചത്താ ഇവിടെങ്ങനുമുള്ള ശേമിത്തെരി അടക്കും , അല്ലാണ്ട് നാട്ടിലേക്കൊന്നും കൊണ്ടുപോവനാവില്ലന്നു. ഇനിയെന്ത് ചെയ്യാനാ , ഇതൊരു സ്വപ്നമായിട്ടു തന്നെ കിടക്കട്ടെ അല്ലെ. എന്നാലും അവള്ക്ക് വെറുതെ എങ്കിലും ' ശരി അമ്മച്ചി ' എന്നൊരു വാക്ക് പറയാരുന്നു. 

Wednesday, October 9, 2013

ചില പൂച്ച വിശേഷങ്ങൾ

പൂച്ചയ്ക്കാര് ' മണി 'കെട്ടും എന്ന് കേട്ടിട്ടുണ്ട്. പൂച്ചക്കാരു 'ഡോളർ'കെട്ടും എന്ന് കേട്ടിട്ടുണ്ടോ . അക്കഥ അമ്മച്ചി പറഞ്ഞു തരാം .
കഴിഞ്ഞാഴ്ച ഞാൻ റോയിച്ചന്റെ അടുത്ത് പോയാരുന്നു  . ഞങ്ങൾ അവിടെ ചെന്ന് വിശേഷങ്ങള പറയാൻ തുടങ്ങുവേം , ബീന ഓടി വന്നു പറയുവാ            " അമ്മച്ചി , ഒന്ന് പതുക്കെ പറ, ഇല്ലേൽ സാറ ഉണരും " . ഞാൻ കരുതി ബീനെടെ അനിയത്തീം കൊച്ചും വന്നിട്ടുണ്ടെന്ന്. ആ കൊച്ചിനെ ഞാൻ കണ്ടിട്ടും ഇല്ല, അവരങ്ങ് ഫ്ലോരിടായില താമസം.  മുറിൽ   ചെന്ന് നോക്കിയപ്പം ഒരു മൂലക്കു ഒരു കൊച്ചു കിടക്കേം അതെലൊരു കൊച്ചിനെ പുതപ്പിച്ചു കിടത്തിയതും കണ്ടു.  മൊകമൊന്നു കാണാന്ന് കരുതി പുതപ്പു മാറ്റുവേം  എന്റെ മേത്തേക്ക് ഒരു പൂച്ച ഒറ്റച്ചാട്ടം. ഞാൻ നിലവിളിച്ചു പോയി , എന്റെ നല്ല ജീവനങ്ങ് പോയെന്നു പറഞ്ഞ മതിയല്ലോ.  

അപ്പോഴേക്കും വന്നല്ലോ വനമാല  ബീന,  അമ്മച്ചി എന്നാ പണിയാ കാണിച്ചെന്ന് ഇപ്പൊ ഉറങ്ങിയാതെ ഉണ്ടാരുന്നൊല്ല് എന്നും  പറഞ്ഞോണ്ട്.  ഒരു പൂച്ചയല്ലേ , കൊച്ചുങ്ങളൊന്നും അല്ലാലോ എന്ന് ഞാൻ അറിയാതെ ചോദിച്ചു പോയി.  അല്ല ഞാൻ ചോദിച്ചതിൽ തെറ്റുണ്ടോ , നിങ്ങൾ തന്നെ പറ. എന്തായാലും മാത്തുകുട്ടി ഇടപെട്ടൊണ്ട് വലിയ പ്രശ്നം ഒന്നും ഉണ്ടായില്ല.    റോയിച്ചന്റെ മോൻ രെക്സിന്റെ ഒറ്റ നിർബന്ദാത്രെ ഈ പൂച്ചയെ വാങ്ങിയത്. അവന്റെ കൂട്ടുകാർക്കെല്ലാം പെറ്റ്സ് ഉണ്ട് , അവനും വേണം അതുപോലൊരെണ്ണം.  എന്തായാലും ചെക്കനൊരു കൂട്ടായീന്നു ഞാനും വിചാരിച്ചു.  

രാത്രി ചോറ് കഴിഞ്ഞപ്പോ കുറച്ചു മീങ്കറി ബാക്കിയുന്ടരുന്നു. ഞാൻ അതെടുത്തു ഒരു പാത്രത്തിലാക്കി പൂച്ചക്ക് കൊടുത്തു. അത് കണ്ടു വന്ന ബീന അതെടുത്തു വൈസ്റ്റ്‌ ബാസ്കട്ടെലോട്ടു ഒരു തട്ട്. പിന്നെ അവിടെ നടന്നത് പറയാൻ എനിക്ക് ശക്തി  പോര മക്കളെ .  അമ്മചിയെപോലെ അലവലാതി അല്ല അവളുടെ പൂച്ചയെന്നാ അവൾ എന്റെ മുകത്ത് നോക്കി പറഞ്ഞെ.  1200 ഡോളർ കൊടുത്തു വാങ്ങിയതാണ് പോലും അതിനെ.  പ്രത്യേകം കിടക്ക, ഷീറ്റ്, പാത്രം. ചീര്പ്പു , ബ്രഷ്  എന്നുവേണ്ട , കഴിക്കാൻ പോലും എന്തോ പാക്കറ്റ് ഫുഡ് ആണ്.   തിന്നേന്റെ ബാകിയൊന്നും കൊടുക്കാൻ പാടില്ല, അതിനു അസുകം വരുമത്രേ. കൊച്ചിനെക്കളും ചെലവ മാസം ആ ജന്തുനെ  നോക്കാൻ. പൂച്ചക്കും വേണം ഇൻഷുറൻസ്.  

അമ്മച്ചിടെ ആയകാലത്ത് ഇത് പോലെ എത്ര എന്നതിനെ നോക്കിയതാ . 5 പിള്ളേരും പില്ലേരേക്കാൾ വാശിയുള്ള അച്ചായനും , വയ്യാണ്ടായ അപ്പച്ചനും അമ്മച്ചിം , നെല്കൃഷിം,   കരകൃഷിം , ആടും താറാവും , കോഴികളും പട്ടിം പൂച്ചേം ഒന്നും പറയണ്ട. ഇപ്പൊ ഒര്ക്കുംബം എനിക്ക് തന്നെ  അതിശയമ .   എല്ലാരും തിന്നെച്ചു വല്ല മുള്ളോ, ചാറോ ബാക്കിയോന്ടെൽ അതെ കുറച്ചു ചോറും ചേർത്ത് കുഴച്ചു വച്ച് കൊടുത്താ പട്ടിം പൂച്ചേം സന്തോഷത്തോടെ നക്കി തിന്നുവാരുന്നു. അതുങ്ങക്കൊന്നും ഒരു അസുകോം പിടിക്കുവേം ചെയ്തിട്ടില്ല. 

ഇവടിപ്പം അങ്ങനെ വല്ലോ ആണോ . സ്വന്തം കൊച്ചിനെ ഇതുപോലെ നോക്കികണ്ടിട്ടില്ല.  അതിനെ പല്ല് തേപ്പിക്കണം, എന്തോ ഷാമ്പൂ വച്ച് കുളിപ്പിക്കണം , തോർത്തനം , തിന്നാൻ കൊടുക്കണം . അതെല്ലാം കഴിഞ്ഞേ ബീന ജോലിക്ക്  പോകു.   റെക്സ് രാവിലെ എണീറ്റ് തനിയെ പല്ലും തേച്ചു സീരിയലും കഴിച്ചു സ്കൂളിൽ പൊക്കോളും. സ്വന്തം മോന്റെ കാര്യം ശ്രദ്ധിക്കാൻ സമയമില്ല. ഇതെല്ലം കാണുമ്പോ എനിക്ക് കാലെന്നിങ്ങനെ അരിശം കേറി വരും. പിന്നെ രോയിച്ചനെ കരുതി മാത്രം മിണ്ടാതിരിക്കും. 

ആണ്മക്കളെ സ്നേഹമുള്ള അമ്മമാർ മരുമകളോട് അടികൂടരുതെന്നാണ് എന്റെ അമ്മച്ചി എന്നെ പഠിപ്പിച്ചേ . ശരിയന്നു എനിക്ക് പലപ്പോഴും തോന്നീട്ടുണ്ട്. നമ്മൾ അവളോട്‌ എന്തേലും പറഞ്ഞ ഉടനെ തന്നെ അത് പൊലിപ്പിച്ചു കെട്ടിയോന്റെ തലേക്കെരും .  അവര് തലപെരുത്തു വിട്ടിന്നെറങ്ങി പോകും. അതാ അമ്മച്ചി പറഞ്ഞെ ആണ്‍ മക്കൾക്ക്‌ സ്വൈര്യം വേണേൽ നമ്മൾ മിണ്ടാതിരുക്കുന്നത ബുദ്ധി . അടക്കാൻ പറ്റില്ലേൽ ഞാൻ ബൈബിൾ എടുത്തു വായിക്കും. 

ഇത് പറഞ്ഞപ്പഴ ഓർത്തെ,  വീട്ടിലെ പുതിയ മരുമോളെ കൊണ്ട് പൊറുതി മുട്ടിയപ്പം എന്റെ വല്യമ്മച്ചി എന്താ ചെയ്തെന്നറിയാമോ ഒരു പട്ടിയെ വാങ്ങി അവള്ടെ  പേരിട്ടു . മരുമോള് പോരിനു വരുമ്പോ വല്യമ്മച്ചി വീടിനു പുറത്തിറങ്ങി തുടങ്ങും " എടി , പട്ടി  നീയെന്തടി വെറുതെ കൊരക്കുന്നെ , തൂക്കിയെരിഞ്ഞു കളയും ഞാൻ  . കൊരക്കാണ്ട് വാലും മടക്കി നിന്നോ അല്ലേല ഒരു വറ്റു തിന്നാൻ തരില്ല  "  അയലോക്കാര് വിചാരിക്കും പട്ടിയെ പറയുന്നതാണെന്ന്. മരുമോക്കൊന്നും പറയാനും പറ്റില്ല.  അമ്മച്ചിക്ക് സമാധാനോം ആവും.  

അമ്മച്ചി പറഞ്ഞു വന്നത് ഇവിടത്തെ കാര്യമല്ലേ. ഇനിം ഉണ്ട് ഒരു കാര്യം. നമ്മടെ വീട്ടിലെ പുച്ചക്കോ പട്ടിക്കോ വയസ്സയാലോ വയ്യണ്ടയാലോ അവടെ കിടന്നു ചാകും അത്ര തന്നെ. ഇവിടെ അങ്ങനെ അല്ല കേട്ടോ  എന്താണ്ടൊരു *പേരുണ്ട് , ദയാവധം മാതിരി എന്തോ ആണ് ( ടീന മോൾ പറഞ്ഞു തരും കേട്ടോ) രേക്സിന്റെ കൂട്ടുകാരൻ ചെക്കന്റെ വീട്ടില് ഞങ്ങൾ പോയാരുന്നു. അവടെ ചെന്നപ്പോ ആകപ്പാടെ ഒരു സൈലെൻസ് .  അവരുടെ നായയെ മുറിൽ കിടത്തി കുറെ പേര്ചുറ്റിനും നിക്കുന്നുണ്ട്. കുറച്ചു പേര് വന്നു പോകുന്നു. കൂട്ടുകാരൻ കരയുന്നുണ്ട്. ഡോക്ടര വന്നു എന്തോ മരുന്ന് കുത്തി വച്ച് കുറച്ചു കഴിഞ്ഞപ്പം അത് ചത്തും പോയി.  അതിനെ ഇങ്ങനെ കൊല്ലണ്ട കാര്യം ഉണ്ടോന്ന ഞാൻ ചോദിച്ചേ. ഇത് വേദനയറിയാതെ കൊല്ലുമത്രെ.  

അതേപോലെ എന്തേലും ഉണ്ടാരുന്നേൽ ആരും നോക്കാനില്ലാത്ത വയസന്മാര്ക്കും വയസ്സികൾക്കും വേദനിക്കതെയും വേദനിപ്പിക്കതെയും പോകാരുന്നു .   മരുമക്കടെ  കൈയീന്നു വെള്ളം കുടിച്ചു മരിക്കണേ , വല്ല പൂച്ചയോ പട്ടിയോ ആയി ജനിക്കേണ്ടി വരും. 

*  EuthanasiaMonday, October 7, 2013

ഇന്ത്യൻ ബ്രദരിനു അമേരിക്കന്‍ ചേച്ചിയുടെ കത്ത്

നമ്മടെ ബെർലിടെ ഒരു ബ്ലോഗ്‌ അമ്മച്ചി വായിക്കാനിടയായി എന്തൊക്കെയാണോ ആ കൊച്ചൻ എഴുതി വച്ചിരിക്കുന്നത്. കുറച്ചു മാസം മുൻപ് ഇവിടെ വച്ച് കണ്ടപ്പോ ഇങ്ങനെ ഒന്നും ആയിരുന്നില്ലലോ. എന്തൊരു വിനയോം സ്നേഹോം ആയിരുന്നു. ഇവിടെ എന്തേലും ജോലി കിട്ടുവോന്നു മോൻ രോയിച്ചനോട് ചോദിച്ചത് അമ്മച്ചി മറന്നിട്ടില്ല .    എന്തായാലും അമ്മച്ചി ആ സണ്ണിക്കുട്ടിക്കു ഒരു മറുപടി കൊടുത്തിട്ട് വരാം. 

മോനെ സണ്ണിക്കുട്ടി,

മോന്റെ കത്ത് ചേച്ചി വായിച്ചു കേട്ടോ , ചേച്ചിക്ക് കഷ്ടപ്പാടാണെന്ന് ചിന്തിച്ചു മോൻ വല്ലാതെ വിഷമിക്കുന്നത് കണ്ടു , മോൻ കരയണ്ട, ചെചിക്കിവിടെ പരമ സുഖമാണ്. ഇവിടെ കഞ്ഞി കിട്ടിയാലും കണ്ണുമടച്ചു കുടിക്കാം , അവിടുത്തെപ്പോലെ  'പുഴു'ങ്ങലരി കഞ്ഞി അല്ല. ഇവിടെ പട്ടിണി കിടന്നു ആരും മരിച്ചിട്ടില്ല. ചേച്ചിടെ കാര്യം ഓര്ത് വിഷമിക്കാതെ ആദ്യം വീട്ടിൽ കഞ്ഞിവചിട്ടുണ്ടോന്നു പൊയ് നോക്ക്. ചേച്ചി മാസാമാസം ഡോളർ അയച്ചുതരുന്ന ഏർപ്പാട് തല്ക്കാലം നിർത്തി . 

 സ്വന്തം മോൻ ചത്താലും വേണ്ടില്ല , മരുമോടെ കണ്ണീരു  കണ്ടാ മതി എന്നാണ് എല്ലാരടേം ഉള്ളിരുപ്പു .  ഈ ചിരി എന്നും കാണണം കേട്ടോ . വിദേശ  മലയാളികളോട് എല്ലാര്ക്കും എന്താ ഇത്ര പുച്ഛം ?  എന്നാലോ ഒരു അവസരം കിട്ടിയാൽ എല്ലാര്ക്കും പുറത്തു കടക്കണം താനും. നിങ്ങളീ കളിയാക്കുന്ന പ്രവാസികൾ എത്ര രൂപയാ അവിടേക്ക് അയച്ചു തരുന്നതെന്ന് വല്ലതും അറിയുമോ . ലഭ്യമായ കണക്കു പ്രകാരം സാമ്പത്തിക വര്ഷത്തിന്റെ ആദ്യ പാദത്തിൽ  നമ്മുടെ സംസ്ഥാനത്തെ പ്രവാസി നിക്ഷേപം 76463 കോടിയാണ്. രൂപയുടെ മുല്യശോഷണം നടന്ന മുന്ന് മാസത്തിൽ 10500 കോടിയുടെ അധിക നിക്ഷേപമാണ് നടന്നത്.  സമ്പാദിക്കുന്ന ഓരോ ഡോളറും നാട്ടിലേക്കു അയക്കുന്ന  ഞങ്ങൾ പ്രവാസികൾ ആണ് യഥാർത്ഥ ദേശസ്നേഹികൾ.  ഇരിക്കുന്ന മരത്തിന്റെ കൊമ്പ് മുറിക്കുന്ന വിഡ്ഢികൾ അല്ല ഞങ്ങൾ. 

അമേരിക്കയെ പുച്ഛം , അമേരിക്കൻ മലയാളികളെ അതിലേറെ പുച്ഛം . പക്ഷെ അമേരിക്കൻ വിസ എന്ന് കേട്ടാൽ ചാടി വീഴും. അമേരിക്കയിൽ ജോലിയുള്ള പെണ്ണിനെ കെട്ടാൻ എന്തിനും റെഡി. പണ്ട് നീയും അമേരിക്കൻ നര്ഴ്സിനെ കെട്ടാൻ എന്തോരം ശ്രമിച്ചതാ, നിന്റെ കൈയിലിരുപ്പ്    കാരണം ഒരുത്തിയും കെട്ടിയില്ല. അവസാനം ഏതോ പ്രൈവറ്റ് കോളെജിന്നു  നര്സിങ്ങു പാസ്സായ ബീനയെ കെട്ടി . അവളെ എങ്ങനേലും അമേരിക്കെ കൊണ്ടുപോണമെന്ന് പറഞ്ഞു കാലുപിടിച്ചത് ഇത്ര വേഗം എന്റെ മോൻ മറന്നു പോയോ. അന്നേരം നീ എന്നതോക്കെയ പറഞ്ഞത് " മോളി ചേച്ചി ഞങ്ങടെ രക്ഷകയാണ് , തമ്പുരാൻ അയച്ച മാലാഖയാണ് "  . ഞാൻ എന്തോരം നോക്കിയതാ അവളെ ഇവിടെ കൊണ്ടുവരവോന്നു , പക്ഷെ നേരെ ചൊവ്വേ ഇംഗ്ലീഷ് വായിക്കാൻ പോലും അറിയാത്ത കാരണം അവള് പരിക്ഷ പോലും പാസാവഞ്ഞത് എന്റെ കുറ്റം ആണോ ?  അമേരിക്കയിൽ വരാൻ പറ്റാത്ത കാരണമാ, നിന്റെ ഈ കണ്ണുകടി എന്നെല്ലാർക്കും മനസ്സിലായി  .

കഴിഞ്ഞ തവണ ഞാൻ കൊണ്ടുതന്ന ഐപാട് അല്ലെ നീ ഇപ്പോഴും ഉപയോഗിക്കുന്നത്. നിന്റെ കൊച്ചു ഇപ്പോഴും മോളിയന്റി കൊണ്ടുവരുന്ന ചോക്ലട്റ്റ് മാത്രമേ തിന്നരുല്ലോ . ഈത്തവനത്തെക്കു നീ പറഞ്ഞുവിട്ടത് ഓർമ്മയുണ്ടോ കാനോണ്‍ SLR ക്യമെര പോലും. , പിന്നെ apple I phone അല്ലെ. ഇതിന്റെയൊക്കെ വില എന്താന്ന് മോനരിയുമോ ? ഓസിനു കിട്ടിയാൽ ആസിഡും കുടിക്കാം അല്ലെ. തരുന്നുണ്ട് , ഇനി വരുമ്പോ എന്റെ പോന്നു മോന് ചേച്ചി എല്ലാം കൊണ്ടുതരുന്നുണ്ട് കേട്ടോ .

നിന്നെ നോക്കനെല്പ്പിച്ച വീട് നീ ഞാനറിയാതെ വാടകയ്ക്ക് കൊടുക്കുന്നതൊക്കെ എനിക്ക് മനസിലായിട്ടുണ്ട്. എന്നെ പറ്റിക്കുവന്നോന്നും നീ കരുതേണ്ട   ഒരു പണീം ഇല്ലാത്ത നിനക്ക് ഒരു വരുമാനം ആയിക്കൊട്ടെന്നു കരുതി ഞാൻ കണ്ണടച്ചതാ . എന്റെ വീട് വാടകയ്ക് കൊടുത്തു അതെന്നൊരു പതിനായിരം രൂപ എനിക്ക് അരി വാങ്ങാൻ തരാമെന്ന് പറയാൻ നിനക്ക് നാണമില്ലേ ? ആ വീട്  ഞാനങ്ങു വില്കാൻ പോകുവാ . മറ്റുള്ളോരെ പറ്റിച്ചും വെട്ടിച്ചും നടക്കാതെ അന്തസായി ജോലി ചെയ്തു ഇനിയെങ്ങിലും  ജീവിക്കാൻ നോക്ക് മോനെ. 


നിനക്കും കുടുംബത്തിനും ഒരു ഫാമിലി വിസ സരിയക്കാൻ ചേച്ചി നോക്കുന്നുണ്ടായിരുന്നു. അത് ഏതാണ്ട് റെഡിയായി വന്നെന്ന തോന്നുന്നേ. നിനക്കെതായാലും ഇങ്ങോട്ട് വരൻ താല്പര്യം ഇല്ലല്ലോ. ചേച്ചി അതങ്ങ് ക്യാൻസൽ ചെയ്യ്യട്ടെ മോനെ. നല്ലതുപോലെ ആലോചിച്ചു മറുപടി പറഞ്ഞാൽ മതി കേട്ടോ. 

പിന്നെ ഇവിടെ ഒരു പ്രശ്നം ഉണ്ടേൽ അത് തീര്ക്കാൻ ഇവിടുത്തെ ഗവേര്ന്മേന്റിനരിയം. പുറത്തു നിന്ന് ഒരുത്തന്റെം ഉപദേശം ആവശ്യമില്ല കേട്ടോ. ആദ്യം സ്വന്തം കണ്ണിലെ കരടെടുക്ക് , എന്നിട്ട് വല്ലോന്റേം കണ്ണിൽ കയ്യിടാം. 

നിനക്കാവശ്യമുന്ടെൽ  നീ മറുപടി അയക്കും എന്ന് ചെചിക്കറിയാം. അപ്പൊ ചേച്ചി നിർത്തട്ടെ


അമേരിക്കയിൽ നിന്നും സന്തോഷത്തോടെ സ്വന്തം ചേച്ചി.   

Tuesday, October 1, 2013

അമേരിക്ക തകർന്നെന്നോ

അമേരിക്കയിൽ സാമ്പത്തിക അടിയന്തിരാവസ്ഥ , സാമ്പത്തിക സ്ഥിതി അപകടത്തിൽ എന്നൊക്കെ വലിയതോതിൽചർച്ച ചെയ്യപ്പെടുന്നത് കണ്ടപ്പോഴാണ് അതിന്റെ നിജസ്ഥിതി നിങ്ങല്കും പറഞ്ഞു തരാമെന്ന് അമ്മച്ചി വിചാരിച്ചത്.

 മുകളിൽ  പറയുന്ന മാതിരി ഒരു പ്രശ്നവും ഇവിടെ ഇല്ലെന്നും അമേരിക്കൻ സാമ്പത്തിക സ്ഥിതി സുസ്ഥിരമാനെന്നും ആദ്യം തന്നെ പറയട്ടെ. ഇപ്പോൾ ഗവണ്മെന്റ് ഓഫീസുകൾ താല്കാലികമായി പ്രവര്ത്തനം നിരത്തി വയ്ക്കുക മാത്രമാണ് ഉണ്ടായതു. അത് എന്ത് കൊണ്ടാണെന്ന് ഞാൻ വിശദമായി പറഞ്ഞു തരാം. പ്രസിഡന്റ്‌ ബരാക് ഒബാമ കൊണ്ടുവന്ന മെഡിക്കൽ ബിൽ  കോണ്‍ഗ്രസ്‌ എതിര്ക്കുന്നത് കൊണ്ടും അതിന്റെ ഭാഗമായും ഫലമായും  പുതിയ ബജറ്റ് പാസകഞ്ഞതിനാൽ ഫെടെരൽ ഫണ്ട്‌ തടസ്സപ്പെട്ടതാണ് ഈ പ്രതി സന്തിക്ക് കാരണം. അപ്പോൾ സംശയം എന്ത് കൊണ്ട് റിപ്പബ്ലിക്കൻസ് ബില്ലിനെ  എതിര്ക്കുന്നു എന്നല്ലേ. അതിനു മുൻപ് ഇവിടുത്തെ ഇപ്പോഴുള്ള ആരോഗ്യ രംഗത്തെ കുറിച്ച് അറിയണം . 

ഇവിടുത്തെ ആരോഗ്യ മേഖല മുക്കാലും പ്രൈവറ്റ് സെക്ടരിന്റെ പിടിയിലാണ്. ഒരു ക്യാപിറ്റലിസ്റ്റ്      രാജ്യത്തെ സംബധിച്ച് അതിൽ തെറ്റ് പറയാനും പറ്റില്ല . എന്നിരുന്നാൽ തന്നെയും ഒരു ശരാശരി അമേരികാക്കാരന് താങ്ങാവുന്നതിലും അപ്പുറമാണ് ഇൻഷുറൻസ് പ്രീമിയം.നിലവിലുള്ള അസുഖങ്ങൾ ഇൻഷുറൻസ് പരിധിയിൽ ഉൾപ്പെടില്ല . മാത്രവുമല്ല 21  വയസ്സ് കഴിഞ്ഞാൽ   മക്കൾ പോലും ഗ്രൂപ്പ്‌ ഫാമിലി ഇൻഷുറൻസ് നിന്നും പുറത്താവും. ഹൈ പൈഡ് ജോബ്സിനോഴികെ മറ്റൊന്നിനും പല കമ്പനികളും  ഇൻഷുറൻസ് പരിരക്ഷ കൊടുക്കാറില്ല. 

ഇനി അധിക പ്രിമിയം  മുടക്കി ഇൻഷുറൻസ് എടുത്തൽ പോലും പല അസുഖങ്ങളും ഇന്ശുരൻസ് പരിധിയിൽ പെടില്ല . സാധാരണ പനിയോ  ജലദോഷമോ അല്ലാതെ എന്ത് വന്നാലും ചിലവിന്റെ ഒരു വലിയ ഭാഗം നമ്മൾ തന്നെ വഹിക്കെണ്ടാതായി വരും. ഒരു ഉദാഹരണം  പറയാം , കഴിഞ്ഞ വര്ഷം അമ്മച്ചിയുടെ ഒരു പല്ല് വൃത്തിയാക്കാനും ഫിൽ ചെയ്യാനുമായി ഇൻഷുരൻസ്  കഴിഞ്ഞിട്ട് ഏതാണ്ട് 3000 ഡോളർ കൈയ്യിൽ നിന്നും ചിലവായി. ശരാശരി വരുമാനകരിൽ അധികവും ഇന്ശുരന്സിനു പുറത്താണ്. പലപ്പോഴും ഓവർ ദ  കൌണ്ടെർ  മരുന്ന് കഴിച്ചു അഡ്ജസ്റ്റ്  ചെയ്യും. 

ഇതിനൊരു ആശ്വാസം എന്നാ നിലയിലാണ് ഒബാമ സർക്കാർ  പുതിയ മെഡിക്കൽ ബിൽ  കൊണ്ട് വന്നത്. അത് പ്രകാരം കുറഞ്ഞ ചിലവിൽ ഇന്സുരന്സിൽ ചേരാം. നിലവിലുള്ള അസുഖങ്ങൾ ഇതിനു തടസ്സം ആവില്ല . മാത്രവുമല്ല 26  വയസ്സ് വരെ മക്കള്കും പങ്കാളികളാകാം . വേറെയും ഒട്ടനവധി  ആനുകൂല്യങ്ങൾ ഉള്പ്പെടുനുണ്ട്. പുതിയ നിയമപ്രകാരം അന്പതിലധികൾ ഫുൾ ടൈം ജീവനക്കാർ ഉള്ള കമ്പനികൾ അവരുടെ ജീവനക്കാര്ക്കു നിര്ബന്ധമായും ഇന്ഷുറന്സ് എടുത്തിരിക്കണം. സ്വാഭാവികമായും കമ്പനികൾ ഈ അധിക ഭാരം സഹിക്കാൻ തയ്യാറായില്ല. അപ്പോൾ എന്താണ് സംബവിച്ചതെന്നാൽ കമ്പനികൾ ഫുൾ ടൈം ജോബ്സ് കുറച്ചു  അധികം പാർട്ട്‌ ടൈം ജോബ്സ് ആകി. അത് തൊഴിലാളികളെ കാര്യമായി ബാധിച്ചു. 

മറ്റൊരു വിഷയം എന്താണെന്നാൽ ഒരു ക്യപിട്ടളിസ്റ്റ് രാജ്യത്തെ സംഭവിച്ചിടത്തോളം പ്രൈവറ്റ് സെക്ടറിൽ ഗോവെര്മെന്റ്റ് ഇടപെടല അഭിലഷനനീയമല്ല. ഒരിക്കൽ അനുവദിച്ചാൽ മറ്റു രംഗങ്ങളിലും ഇത് ഉണ്ടാവും എന്നത് കൊണ്ട് കമ്പനികൾ ഇതിനെ ശക്തമായി എതിര്ക്കുന്നു.  ഭരണപക്ഷത്തിന്റെ  നടപടികളെ എതിര്ക്കുനത് എല്ലായിടത്തെയും പോലെ ഇവിടെയും പ്രതിപക്ഷതിനെ ജോലിയാണ്. പക്ഷെ നമ്മുടെ നാട്ടിലെ പോലെ പൊതുമുതൽ നശിപ്പിചിട്ടല്ല എന്ന് മാത്രം. ടെമൊക്രടിക്  പാര്ടിയുടെ വാല്യൂ ഇതോടെ ഉയരും എന്നതിനാൽ റിപ്പബ്ലിക് പാര്ടി ഇതിനെ ശക്തമായി എതിര്ക്കുകകയും കോണ്‍ഗ്രസിന്റെ പ്രവർത്തനങ്ങൾ  തടസ്സപ്പെടുത്തുകയും ചെയ്യുന്നു. 

കോണ്‍ഗ്രസിന്റെ പ്രവർത്തനങ്ങൾ തടസ്സപ്പെടുകയും ബട്ജെറ്റ് പാസ്സാവുകയും ചെയ്യാത്തതിനാൽ ഫണ്ട്‌  ഫ്ലോ താല്ക്കാലികമായി നിര്ത്തി  വച്ചിരിക്കുകയാണ്. അത് കൊണ്ടാണ് ഫെടെരൽ സ്ഥാപനങ്ങൾ അടച്ചത്. ഇതുമായി അമേരിക്കയുടെ സാമ്പത്തിക സ്ഥിതിക്ക് ഒരു ബന്ധവും ഇല്ല എന്ന് വ്യക്തമാണ്‌ .

നിങ്ങള്ക്ക് ഇത് എത്രത്തോളം മനസിലായി എന്ന് അമ്മച്ചിക്കറിയില്ല.  അമേരിക്ക തകര്നിട്ടില്ല  എന്നെങ്കിലും  മനസിലായാൽ നന്ന്. 


PS : ഇതിൽ പറയുന്ന കാര്യങ്ങൾ എന്റെ വീക്ഷണവും അഭിപ്രായവും മാത്രമാണെന്നും ഇതിനു പ്രത്യേക രാഷ്ട്രീയ ലക്ഷ്യങ്ങൾ ഇല്ലെന്നും ഇവിടെ പ്രസ്താവിച്ചു കൊള്ളുന്നു. 

Monday, September 30, 2013

ദേ പിന്നേം മലയാളി ഹൌസ്

അമ്മച്ചിക്ക് ഇന്ന് പറയാനുള്ളത് മലയാളീ ഹൗസിനെ കുറിച്ചാണ്. ശനിയാഴ്ച ശ്രീകന്ദൻ നായരുടെ ഷോ കണ്ടാരുന്നു. എനിക്കാ കൊച്ചനെ വല്യ ഇഷ്ടമാ കുതിരക്കു വെടി കൊണ്ട പോലത്തെ തുള്ളലും , ഉരുളക്കു ഉപ്പേരി പോലത്തെ വർത്തമാനവും, ഒരു സംഭവം തന്നെ.   പറഞ്ഞു വന്നത് മലയാളീ ഹൗസിനെ കുറിച്ചല്ലേ, ആ പരിപാടി തീർന്നല്ലോ ന്ന് കരുതി സമാധാനിച്ചിരിക്കുവയിരുന്നു.  എന്തൊക്കെ ആഭാസങ്ങള കാട്ടിക്കുട്ടിയെ , എന്നിട്ട് അതിനെ ന്യായീകരിക്കുന്നത് കാണുമ്പോൾ , ചാനകത്തെ മുക്കിയ ചുലോണ്ട് നല്ല പെട പെടക്കനാ തോന്നണത്.  

ആദ്യം അടിക്കേണ്ടതു ആ മണ്ടരര് രാഹുലിനെ ആണ്. ഇപ്പൊ എന്താ അവന്റെ ഒച്ചേം  വർത്താനോം. ആ മലയാളി ഹൌസിൽ ആയിരുന്നപ്പോ വായേം പൂട്ടി റോസിന്റെ പിന്നാലെ നായയെ പോലെ മണപ്പിച്ചു നടക്കുആരുന്നില്ലേ. തിങ്കളിന്റെ വായെന്നു പുളിച്ച തെറി കേക്കുമ്പം   അമൃത് കിട്ടിയ സന്തോഷം ആയിരുന്നല്ലോ. ഇപ്പൊ വന്നിരിക്കുന്നു മലയാളികളുടെ സധാചാരത്തെ  ചോദ്യം ചെയ്തോണ്ട്.  

അടുത്ത ഒരു അവതാരം   ഉണ്ട് സഞ്ചരിക്കുന്ന എന്സിക്ലോപെഡിയ ജി എസ പ്രദീപ്‌. .. ,  വെറും വാചക കസര്ത് അല്ലാതെന്തു  ..... പ്രജിമോൻ പറഞ്ഞത് അമ്മച്ചിക്ക് ഇഷ്ടപ്പെട്ടു   , അമ്മ മരിക്കാൻ  കിടക്കുംബം ഇത്തിര വെള്ളം വേണം എന്ന് പറഞ്ഞാൽ പോലും  തുടങ്ങും, അവന്റെ ഒടുക്കത്തെ കഥാപ്രസംഗം.    വീട് കടത്തിലായിട്ടും അവൻ ഒരു ലക്ഷം രൂപ ദാനം ചയ്തു പോലും. 80 ലക്ഷം രൂപ കടത്തിലയെന്റെ കാരണം എന്താ മോനെ ?  പച്ചയായി  ജീവിക്കുവരുന്നു പോലും . നിന്നെയൊക്കെ പച്ചക്ക് കത്തിക്കണം . 

സ്നേഹ മോളെ ആദ്യം കണ്ടപ്പം അമ്മച്ചി വിചാരിച്ചു , നല്ല കുടുമ്പത്തി പിറന്ന കൊച്ചനെന്നു . പിന്നല്ലേ മനസിലായത് അവളാണ് കുടുംബം കലക്കി. അവടെ കെട്ടിയോനും വീട്ടുകര്ക്കും മലയാളം അറിയാത്തത് എന്ത് കൊണ്ടും നന്നായി. അല്ലേല എന്നേ വീട്ടിന്നു ചവിട്ടി പുറത്താക്കിയേനെ. 

പിന്നെ തിങ്കലെന്നു പറയുന്നത് , അമ്മച്ചി ഈ ജീവിതത്തിൽ കണ്ടിട്ടില്ല ഈ ജാതി സാധനത്തിനെ. കുംഭ ഭരണിക്ക് ജനിച്ചതാനെന്നാ തോന്നുന്നേ. 

സിന്ദുജൊയി കൊച്ചെ ,  കഥയരിയതെയുള്ള ആട്ടം നിരത്. സ്വന്തമായി ഒരു അഭിപ്രയോം ഇല്ല , ഒരു കീ കൊടുത്തു തിരിയുന്ന പാവ തന്നെ. എന്തായാലും മലയാളിത്തം കൈമോശം വന്നിട്ടില്ല. 

  
ഉള്ളത് പറഞ്ഞ റോസിൻ ആരന്നും എന്നതന്നും അമ്മച്ചിക്ക് ഇതുവരെ പിടികിട്ടിയിട്ടില്ല. 

നീന - എരിതീയിൽ എന്നയൊഴിക്കുന്ന സ്വഭാവം 

സാഷാ -  ലോകം കാണാത്ത ഒരു പൊട്ടിപ്പെന്നു. 

ദാല് കൃഷനദാസ് - ഒരു ചാന്തുപൊട്ട്. 

സന്ദീപ്‌ - കൊച്ചു കാന്താരി . 

സോജാൻ ജോസഫ്‌ - വെട്ടുപോത്തിന്റെ  സ്വഭാവം 

സന്തോഷ്‌ പണ്ടിട്ടു -  തമ്മിൽ ഭേദം തൊമ്മൻ 

പരിപാടിയുടെ ഇടയിൽ ജി എസ പ്രദീപ്‌ പറയാനാ കേട്ട്  എന്തോ ഒരു കവിത ചെയ്തു, ഉദാത്തമായ സംഭാവനകൾ മലയാളത്തിനു നല്കി എന്നൊക്കെ. ഇ തവണത്തെ   കേന്ദ്ര സാഹിത്യ അവര്ട് കിട്ടുന്ന കവിതയല്ലേ. കൊച്ചു പിള്ളേർ ഇതെലും നന്നായി എഴുത്തും .  അഹങ്കാരം കൊണ്ട് അന്ധനയിപ്പോയി.  മോഹനലാൽ പറഞ്ഞ ഒരു ഡയലോഗ് അമ്മച്ചി പറയട്ടെ ' മോനെ പ്രദീപേ , നീ ഇതോടെ തീര്ന്നു , ഇനി നീയില്ല ' 

ദയ ഹരി ഇങ്ങനെ ദയയില്ലാതെ പെരുമാരരുതായിരുന്നു. അമ്മച്ചിക്ക് ഒന്നേ ചോദിക്കാനുള്ളു - നിന്റെ വീട്ടിലെ പെണ്ണുങ്ങളെ സംസ്കരമില്ലത്തവരുടെ   കൂടെ നൂര് ദിവസം  , അല്ല  ഒരു  ദിവസം താമസിക്കാൻ വിടുമോ ? 


Friday, September 27, 2013

sorry ഇതെന്റെ പണമല്ലഇവിടെ രണ്ടീസമായി നെറ്റിനെന്തോ തകരാറ്. വിളിച്ചു പറഞ്ഞപ്പഴേക്കും ഇന്ന് നന്നാക്കാൻ ആള് വന്നു.  " how do you doing "  എന്നും ചോദിച്ചു ഒരു തടിയൻ വാതില തുറന്നു അകത്തു വന്നു. അത്യാവശ്യം മാനേജ് ചെന്ന്യുള്ള വാക്കുകളൊക്കെ ടീനമോൾ പഠിപ്പിച്ചു തന്നിട്ടുണ്ട്. അതുകൊണ്ട് ഇപ്പൊ ആരു വന്നാലും അമ്മച്ചിക്ക് പേടി ഇല്ല മക്കളെ. 

ഇവിടെ ഞാൻ ആദ്യം വന്നപ്പോൾ ഇതായിരുന്നില്ല സ്ഥിതി കേട്ടോ. ഞാൻ റോയിച്ചന്റെ അടുത്തായിരുന്നു. ഞാൻ വന്നു ഒരാഴ്ച കഴിഞ്ഞപ്പോൾ അവിടത്തെ   കക്കൂസിൽ എന്തോ ഒരു ലീക്ക് . ബീന പറഞ്ഞു അമ്മച്ചി പേടിക്കണ്ട , അപ്പാര്റ്റ് മെന്റ് ഓഫീസിൽ പറഞ്ഞിട്ടുണ്ട് , ആള് വരുമ്പോൾ അമ്മച്ചി വാതില തുറന്നു കൊടുത്താൽ മതി. അമ്മച്ചി വാതില തുറന്നില്ലേലും അവരുടെ കൈയില ദുപ്ലികട്റ്റ് ഉണ്ട് , അവരും കയറിക്കോളും എന്ന് പറഞ്ഞു. നാട്ടീന്നു ആദ്യം വന്നതല്ലേ , ക്ഷീണം കാരണം ഞാൻ ഉറങ്ങിപോയി. വാതിലിൽ മുട്ടിയതോന്നും അറിഞ്ഞില്ല. ( ഇവിടെ കാളിംഗ് ബെല്ൽ പതിവില്ല കേട്ടോ , വാതിലിൽ മുട്ടലാണ് പതിവ്- അമേരിക്കയിൽ കാളിംഗ് ബെല്ൽ ഇല്ലേ എന്ന് ചോദിക്കരുത്  ) .  

എന്തോ സബ്ദം കേട്ട് ഞാൻ ഉണർന്നപ്പോൾ അതാ വീട്ടിലൊരു കറുമ്പൻ. ഞാനാകെ പേടിച്ചു പോയി. അവൻ പറഞ്ഞതൊന്നും എനിക്ക് മനസിലായില്ല.  " റിപ്പയർ " എന്ന് പറഞ്ഞത്  മാത്രം മനസിലായി. ഞാൻ കക്കുസ്  കാണിച്ചു കൊടുത്തു. അപ്പോളതാ ഒരുത്തൻ കൂടി വാതിൽ തുറന്നു കേറി വന്നു. ഇപ്പോൾ കക്കൂസിൽ ഞാനും രണ്ടു തടിയന്മാരും. എനിക്ക് പേടി കാരണം തൊണ്ടയിൽ നിന്നും വെള്ളം ഇറക്കാൻ പറ്റുന്നില്ല. ഞാൻ പേടിച്ചു പോയെന്നു അവന്മാര്ക് മനസിലായി. പിന്നെ എന്നെ സമാധാനിപ്പിക്കാനുള്ള ശ്രമമായി.  പിന്നെ പാട്ടും ഡാന്സുമൊക്കെ ആയി ഒരു ബഹളം തന്നെ.  

നമ്മള് പറഞ്ഞു വന്നത് ഇന്നത്തെ കാര്യമല്ലേ. ആ കൊച്ചൻ രണ്ടു മണിക്കുരെടുത്തു എല്ലാം ശരിയാക്കാൻ . ഒരു തുള്ളി വെള്ളം പോലും നമ്മുടെ കൈയിൽ നിന്നും വാങ്ങില്ല. അന്തസ്സോടെ ജോലി ചെയ്തു ജീവിക്കാന കാണണേൽ ഇങ്ങു വന്നു നോക്കട്ടെ . പണ്ട് നാട്ടില ഫോണ്‍ കേടായപ്പം രണ്ടു മാസം പുറകി നടന്നു പറഞ്ഞിട്ട ഒരുത്തൻ വീട്ടി വന്നത്. 5 രൂപയുടെ സാധനം മാറ്റിയതിനു ചായയും കുടിച്ചു , 300 രൂപയും വാങ്ങി .  അത് മാത്രമണേൽ സഹിക്കാം , പോകാൻ നേരം ഒരു ഉപദേശവും " ശ്രദ്ധിച്ചു ഉപയോഗിക്കണം , ഇനി കേടായാൽ എനിക്ക് വരാൻ പറ്റില്ല " .  ഇവന്റെ ഒകെ മോന്തേല് നല്ല തിളച്ച വെള്ളം ഒഴിയ്കല്ലേ വേണ്ടെ.   കൈക്കുലി ഒരു ശീലം ആയിപ്പോയി.  ഇനി മാറില്ല.  

ഈയിടെ ഒന്നും കൂടി കേക്കനുണ്ട് ' നൊക്കുകുലി' . വെറുതെ കാശ് വാങ്ങാൻ നാനമാവില്ലേ ഇവന്മാര്ക് .  തെണ്ടുന്നതല്ലേ ഇതിലും ഭേദം . അതിനും ഒരു അന്തസ്സ് വേണമല്ലേ